Friday, June 25, 2021

മൊബൈൽ ഫോണും കമ്പ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതി

Must Read

തി​രു​വ​ന​ന്ത​പു​രം: കൂ​ടു​ത​ൽ ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ. മൊ​ബൈ​ൽ ഫോ​ണും ക​ന്പ്യൂ​ട്ട​റും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്ക് ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി. മ​ല​പ്പു​റം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ള​വു​ക​ൾ ബാ​ധ​കം.

ഗ്യാ​സ് സ്റ്റൗ ​അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന ക​ട​ക​ൾ, ക​ണ്ണ​ട​ക​ൾ, ശ്ര​വ​ണ സ​ഹാ​യി​ക​ൾ, കൃ​ത്യ​മ​ക്കാ​ലു​ക​ൾ എ​ന്നി​വ​യു​ടെ വി​ല്പ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്കും ചൊ​വ്വാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും തു​റ​ക്കാം. ച​കി​രി ഉ​പ​യോ​ഗി​ച്ച് ക​യ​ർ നി​ർ​മി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​വ ഉ​പ​യോ​ഗി​ക്കാ​നും അ​നു​മ​തി ന​ൽ​കി. വി​മ​ണ്‍ ഹൈ​ജീ​ൻ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന സ്ഥ​ല​ങ്ങ​ളി​ൽ എ ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.

ലോ​ക്ഡൗ​ണ്‍ കാ​ലാ​വ​ധി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കേ വീ​ണ്ടും നീ​ട്ട​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ ശ​നി​യാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ഡൗ​ണ്‍ നീ​ട്ടാ​നാ​ണു സാ​ധ്യ​ത​യെ​ന്നാ​ണു സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News