Wednesday, July 28, 2021

മ്മടെ ബ്രസീല്‍ പടമായിട്ടോ; മാരക്കാനയില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ ബലത്തില്‍ മെസി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം തൊട്ടപ്പോള്‍ അത് ആഘോഷിച്ച് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ മുന്‍മന്ത്രി എംഎം മണി

Must Read

മാരക്കാനയില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍ ബലത്തില്‍ മെസി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം തൊട്ടപ്പോള്‍ അത് ആഘോഷിച്ച് അര്‍ജന്റീനയുടെ കടുത്ത ആരാധകനായ മുന്‍മന്ത്രി എംഎം മണിയും. മാരക്കാനയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ മ്മടെ ബ്രസീല്‍ പടമായിട്ടോ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.

ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ ലൈനപ്പായപ്പോള്‍ തന്നെ മണിയാശാനെ വെല്ലുവിളിച്ച് കടുത്ത ബ്രസീല്‍ ആരാധകരായ മന്ത്രി വി ശിവന്‍കുട്ടിയും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും എത്തിയിരുന്നു. മാരക്കാനയുടെ ആകാശത്ത് പുതുചരിത്രം പിറക്കും എന്നാണ് ഇവരുവരും പറഞ്ഞത്.

നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തുമെന്നാണ് അര്‍ജന്റീനയുടെ വിജയം ടിവിയില്‍ കണ്ട് ചിത്രം പങ്കുവെച്ച് എംഎം മണി കുറിച്ചത്. 21ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഗോളിന് മറുപടി നല്‍കാനുള്ള ബ്രസീലിന്റെ ശ്രമങ്ങളെല്ലാം അര്‍ജന്റീനയുടെ ഗോള്‍വലയില്‍ തട്ടിയകലുകയായിരുന്നു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News