തിരുവനന്തപുരം: യുഡിഎഫ് കൺവീനർ എംഎം ഹസന്റെ സഹോദരൻ എംഎം സുൽഫിക്കർ (60) അന്തരിച്ചു. രണ്ട് വർഷത്തോളമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 40 വർഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന സുൽഫിക്കർ, ഷാർജയിൽ എംഎം പ്രിന്റിങ് ആൻഡ് അഡ്വർടൈസ്മെന്റ് കമ്പനി നടത്തുകയായിരുന്നു.
ഷാർജയിലെ കോൺഗ്രസ് സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകനും നിലവിൽ ഇൻകാസ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.
സോഫിയ ആണ് ഭാര്യ. മക്കൾ: സുഹാന (ബുർജീൽ ആശുപത്രി, അബുദാബി), സുൽത്താന. മരുമകൻ അഹമ്മദ് (ദുബായ്) പരേതരായ മാലിക് മുഹമ്മദിന്റെയും ഫാത്തിമ ബീവിയുടെയും മകനാണ്. മറ്റ് സഹോദരങ്ങൾ: സലാഹുദ്ദീൻ, ഷറഫുദ്ദീൻ (പരേതൻ), സഫർ, ഷാനവാസ്, ഷബീർ (ദുബായ്), സുഹർബാൻ, റഷീദ ബാനു (ദുബായ്), മുനീറ, ഷാജില. തിരുവനന്തപുരം മണക്കാട് ജുമാ അത്ത് പള്ളിയിൽ മൃതദേഹം കബറടക്കി.
English summary
MM Zulfikar, 60, brother of UDF convener MM Hasan, has died