Friday, July 23, 2021

സ്ത്രീ സുരക്ഷയ്ക്കായി പ്രമേയം അവതരിപ്പിച്ച എംഎല്‍എമാരെ പരിഹസിച്ച് എംഎല്‍എ എം എം മണി

Must Read

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി പ്രമേയം അവതരിപ്പിച്ച എംഎല്‍എമാരെ പരിഹസിച്ച് എംഎല്‍എ എം എം മണി. നോട്ടീസ് അവതരിപ്പിച്ച പിസി വിഷ്ണുനാഥ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കര്‍ണാടകയിലേക്ക് പോയ ആളാണെന്നായിരുന്ന് മണി പറഞ്ഞു. നോട്ടീസിനെ പിന്താങ്ങിയ കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും അതിലും കേമന്മാരാണെന്നും എന്ത് സുരക്ഷയാണ് ഇവര്‍ പറയുന്നതെന്നും മണി ചോദിച്ചു.

എകെശശീന്ദ്രന്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയാണ് പിസി വിഷ്ണുനാഥ് നോട്ടീസ് അവതരിപ്പിച്ചത്. പി.കെ.കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫുമായിരുന്നു നോട്ടീസിനെ പിന്താങ്ങിയത്. ഈ മൂന്ന് എംഎല്‍എമാരേയും പരിഹസിച്ചുകൊണ്ടാണ് ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ എം.എം. മണി പ്രസംഗിച്ചത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കാലത്ത് ചില ആരോപണങ്ങള്‍ വന്നപ്പോള്‍ കര്‍ണാടകയിലേക്ക് ഒളിച്ചോടിയ ആളാണ് പി.സി. വിഷ്ണുനാഥ് എന്നാണ് എം.എം. മണിയുടെ പരിഹാസം. അങ്ങനെ ഒരാളാണ് സ്ത്രീ സുരക്ഷയ്ക്കായി നോട്ടീസ് അവതരിപ്പിച്ചത്. നോട്ടീസിനെ പിന്താങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും അതിലും വലിയ കേമന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് നേതാക്കള്‍ക്കെതിരേയും നേരത്തെയുണ്ടായ ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.ഈ മൂന്ന് പേരും എന്ത് സ്ത്രീ സുരക്ഷയാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Latest News

സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സമരം നടത്തി

പെരുമ്പാവൂർ: പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള നാല് ലക്ഷത്തിലധികം തൊഴിലാളികളുള്ള47 പടക്കോപ്പ് നിർമ്മാണ ശാലകളെ സ്വകാര്യവൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പണിമുടക്ക് സമരം നിരോധിച്ച് ഓർഡിനൻസ് പാസാക്കിയതിനെതിരെ...

More News