സോഡയിൽ എന്തോ കലർത്തി മയക്കി, എഴുന്നേറ്റത് വേദന കൊണ്ട്, കാണുന്നത് ചോര ചീറ്റുന്നത്’: അന്ന് രാത്രി സംഭവിച്ചത്

0

കൊച്ചി: തന്റെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയുമായി ഇപ്പോൾ നല്ല ബന്ധമാണുള്ളതെന്നും, സംഭവത്തിന് പിന്നിൽ മറ്റ് ചിലരാണെന്നും വ്യക്തമാക്കി സ്വാമി ഗംഗേശാനന്ദ രംഗത്ത്. പേട്ട സ്റ്റേഷനിലെ എസ്ഐയുമായും ബി. സന്ധ്യയുമായും നല്ല ബന്ധമുള്ള ഒരുത്തനാണ് പിന്നിലെന്ന് അദ്ദേഹം പറയുന്നു. സംഭവദിവസം നടന്നത് എന്തൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.

‘പെൺകുട്ടി വിളിച്ചിട്ടാണ് അന്ന് പുലർച്ചെ ഞാൻ വീട്ടിലെത്തുന്നത്. പെൺകുട്ടിയുമായി ആറുമാസത്തോളമായി ആശയവിനിമയം ഉണ്ടായിരുന്നു. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കിയത് ഞാനായിരുന്നു. ഇവരുടെ പേരിൽ രണ്ടര ഏക്കർ സ്ഥലം വാങ്ങാൻ പരിപാടിയുണ്ടായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാനായിരുന്നു വീട്ടിലെത്തിയത്. പൂജയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞാൻ വിശ്രമിച്ചു. പെൺകുട്ടി പതിവു പോലെ പഠനാവശ്യത്തിനു പുറത്തു പോയി. സാധാരണ ഉച്ചയ്ക്കു വരാറുള്ള അവൾ അന്നു വന്നില്ല. വൈകീട്ട് ആറുമണിയോടെ സോഡയും മറ്റുമായെത്തി. ഞാൻ പൈപ്പ് വെള്ളം കുടിക്കാറില്ല, അതുകൊണ്ട് ആണ് സോഡ കൊണ്ടുവന്നത്. രാത്രി ഒൻപതരയോടെ പെൺകുട്ടിയുടെ സുഹൃത്ത് അയ്യപ്പ ദാസും വീട്ടിലെത്തി. ഞാൻ വിളിച്ചിട്ടാണ് വന്നത്. പത്തരയോടെ തിരിച്ച് പോയി.

Leave a Reply