Friday, April 16, 2021

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം

Must Read

മഥുര കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാ മസ്ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി

മഥുര: മഥുര കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാ മസ്ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി. സീനിയർ...

ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്

പൂഞ്ഞാർ: ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്. തന്റെ മണ്ഡലത്തിൽ മാത്രം 47 ഓളം പെൺകുട്ടികൾ ജിഹാദിന് ഇരകളായെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിൽ മാത്രം...

കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ഇൻഡോർ: കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരു മെഡിക്കൽ ഷോപ്പ് ഉടമയും മെഡിക്കൽ റെപ്രസന്‍റേറ്റീവും ഉൾപ്പെടുന്നു. കോ​വി​ഡ്...

ന്യൂഡൽഹി:വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുടമകൾ) തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.

ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകൾ, വിദേശ സർക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകൾ എന്നിവയിൽ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യൻ എംബസികളിൽ ഇന്റേൺഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.

ഒ.സി.ഐ. കാർഡുള്ളവർക്ക് എത്രപ്രാവശ്യം ഇന്ത്യയിൽ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവൻകാല വിസ നൽകും. എന്നാൽ, മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കും ഗവേഷണത്തിനും വരുന്നവർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസിൽനിന്നോ വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽനിന്നോ പ്രത്യേകാനുമതി വാങ്ങണം. മറ്റാവശ്യങ്ങൾക്കാണ് വരുന്നതെങ്കിൽ പ്രത്യേകാനുമതി ആവശ്യമില്ല.

ഒ.സി.ഐ. കാർഡുടമകൾ ഇന്ത്യയിൽ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാൽ, ജോലിയും സ്ഥിരംതാമസവും മാറുമ്പോൾ അക്കാര്യം അറിയിക്കണം.

ആഭ്യന്തര വിമാന ടിക്കറ്റുകൾ, ദേശീയോദ്യാനങ്ങൾ,സ്മാരകങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകൾ എന്നിവയ്ക്ക് ഇന്ത്യക്കാരിൽനിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാർഡുകാരിൽനിന്ന് ഈടാക്കാവൂ. അവർക്ക് ഇന്ത്യയിൽ വസ്തുക്കൾ വാങ്ങാനും വിവിധ ജോലികൾ ചെയ്യാനുമുള്ള അവകാശം തുടരും.

കഴിഞ്ഞകൊല്ലം കോവിഡ് അടച്ചിടൽ തുടങ്ങിയസമയത്ത് ഡൽഹിയിലെ തബ്‌ലീഗ് ആസ്ഥാനത്തുനിന്ന് വിസാചട്ടം ലംഘിച്ചതിന് 233 വിദേശ തബ്‌ലീഗ് പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു.

English summary

Ministry of Home Affairs requests the prior permission of the Government of India for foreign nationals to attend Tabligh conferences and to carry out missionary and journalistic work in the country.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News