Sunday, June 20, 2021

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Must Read

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കോവിഡിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനിൽകുമാർ ആദ്യം കോവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്നു. പ്രമേഹവും രക്തസമ്മർദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സ.

അലർജി ഉള്ളതിനാൽ അദ്ദേഹത്തിന് വാക്സിൻ സ്വാകരിക്കാൻ കഴി‍ഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ രം​ഗത്തിറങ്ങി. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Latest News

ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും:മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം...

More News