വാവ സുരേഷിന്‍റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍

0

തിരുവനന്തപുരം: വാവ സുരേഷിന്‍റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍. മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനും അദേദഹത്തിനൊപ്പമുണ്ടായിരുന്നു.

ഓ​ല​മേ​ഞ്ഞ പ​ഴ​യ വീ​ടാ​ണ് സു​രേ​ഷി​ന്‍റേ​ത്. ഇ​ത് മാ​റ്റി പു​തി​യ​ത് നി​ര്‍​മി​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. വാ​വ​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യും സം​സാ​രി​ച്ചു. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വാ​വ സു​രേ​ഷി​ന് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ഭ​യം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യാ​ണ് വീ​ട് നി​ര്‍​മി​ക്കു​ന്ന​ത്.

Leave a Reply