Monday, October 18, 2021

കോവിഡ് പ്രതിരോധത്തിനായി ദേശീയാരോഗ്യ ദൗത്യം മുഖേന കോവിഡ് ബ്രിഗേഡ് എന്ന പേരിൽ സർക്കാർ നിയമിച്ചവരുടെ സേവനം വ്യാഴാഴ്ച അവസാനിച്ചതായി മന്ത്രി വീണാ ജോർജ്

Must Read

പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിനായി ദേശീയാരോഗ്യ ദൗത്യം മുഖേന കോവിഡ് ബ്രിഗേഡ് എന്ന പേരിൽ സർക്കാർ നിയമിച്ചവരുടെ സേവനം വ്യാഴാഴ്ച അവസാനിച്ചതായി മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ഒരുവർഷമായി ഇവർ സേവനത്തിലുണ്ടായിരുന്നു. ആറു മാസം വീതം കാലാവധി നീട്ടിനൽകുകയായിരുന്നു. നിലവിൽ 19,210 പേരാണ് ജോലിയിലുണ്ടായിരുന്നത്.

ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​രും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വ​ർ​ക്കാ​യി 35 കോ​ടി​യോ​ളം രൂ​പ ഇ​വ​ർ​ക്ക് ശ​ന്പ​ള​മി​ന​ത്തി​ൽ ഇ​തേ​വ​രെ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബ്രി​ഗേ​ഡു​ക​ൾ.

രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ സി​എ​ഫ്എ​ൽ​ടി​സി​ക​ൾ അ​ട​ക്കം പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​രോ ജി​ല്ല​യി​ലെ​യും സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് എ​ത്ര​ത്തോ​ളം കോ​വി​ഡ് ബ്രി​ഗേ​ഡു​ക​ളെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ഡി​എം​ഒ​മാ​രി​ൽ നി​ന്നു റി​പ്പോ​ർ​ട്ട് തേ​ടി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News