Tuesday, September 22, 2020

പഞ്ചസാര ഒരു കിലോ, വന്‍പയര്‍ അര കിലോ, റവ ഒരു കിലോ, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ അര കിലോ വീതം, വെല്ലം ഒരു കിലോ, സേമിയ ഒരു പായ്ക്കറ്റ്, പപ്പടം, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി;ഓണത്തിന് എല്ലാ വീട്ടിലും ‘ഭക്ഷണക്കിറ്റ്’

Must Read

പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം തുടങ്ങി

ന്യൂഡല്‍ഹി: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട മരുന്ന് പരീക്ഷണം തുടങ്ങി. 200 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അസ്ട്ര സെനക്കയുടെ ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത...

കോവിഡ് കാരണം ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

തിരുവനന്തപുരം :മമ്മൂട്ടി നായകനായി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം 'ദ പ്രീസ്റ്റ് ചിത്രീകരണം നിര്‍ത്തിവെച്ചു.ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്...

ഇന്ന് മുതൽ ഹൈടക് വാഹന പരിശോധന

തൃശൂര്‍: സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം...

തിരുവനന്തപുരം : ഓണത്തിന് എല്ലാ വീട്ടിലും ‘ഭക്ഷണക്കിറ്റ്’ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു. 11 സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക. പഞ്ചസാര ഒരു കിലോ, വന്‍പയര്‍ അര കിലോ, റവ ഒരു കിലോ, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ അര കിലോ വീതം, വെല്ലം ഒരു കിലോ, സേമിയ ഒരു പായ്ക്കറ്റ്, പപ്പടം, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കിറ്റ് വിതരണം ഉടന്‍ തന്നെ ആരംഭിക്കും. ചില സാധനങ്ങള്‍ പായ്ക്കിങ് കേന്ദ്രങ്ങളിലെത്താന്‍ വൈകിയതാണ് വിതരണത്തിന് താമസം നേരിട്ടത്. സപ്ലൈകോ ഔട്ട് ലറ്റുകളുടെ നേതൃത്വത്തില്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ട്രോളിങ് നിരോധനത്തിന്റെയും അടച്ചുപൂട്ടലിന്റെയും പശ്ചാത്തലത്തില്‍ തീരദേശമേഖലയില്‍ പ്രത്യേക ഭക്ഷ്യക്കിറ്റ് ഇപ്പോള്‍ നല്‍കുന്നുണ്ട്. 3000 രൂപ വീതം പഞ്ഞമാസ സഹായവും നല്‍കി വരുന്നുണ്ട്.

ഒരു സാമ്പത്തിക സഹായവും ലഭ്യമാകാത്ത 14 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കും അടച്ചുപൂട്ടല്‍ കാലത്ത് 1000 രൂപ വീതം നല്‍കിയിരുന്നു. ഓണക്കാലത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തടസ്സമാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഭക്ഷണക്കിറ്റ് വിതരണം ചെയ്തിട്ടും പ്രതിസന്ധി വന്നാല്‍ സമൂഹ അടുക്കള വഴിയോ, ജനകീയ ഭക്ഷണശാല വഴിയോ ഭക്ഷണം എത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary

Minister Thomas Isaac informed that ‘food kits’ will be distributed to all households soon for Onam. The kit comes with 11 items. The kit contains 1 kg of sugar, 1 kg of lentils, 1 kg of rye, 1 kg each of coconut oil and sunflower oil, 1 kg of water, 1 kg of sesame seeds, papaya, chilli powder, turmeric powder and coriander powder.

Leave a Reply

Latest News

പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം തുടങ്ങി

ന്യൂഡല്‍ഹി: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട മരുന്ന് പരീക്ഷണം തുടങ്ങി. 200 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അസ്ട്ര സെനക്കയുടെ ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത...

കോവിഡ് കാരണം ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

തിരുവനന്തപുരം :മമ്മൂട്ടി നായകനായി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം 'ദ പ്രീസ്റ്റ് ചിത്രീകരണം നിര്‍ത്തിവെച്ചു.ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ക്ക്...

ഇന്ന് മുതൽ ഹൈടക് വാഹന പരിശോധന

തൃശൂര്‍: സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രേഖകള്‍...

മൂടല്‍ മഞ്ഞ്: ദുബായില്‍ 22 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ദുബായില്‍ കനത്ത മൂടല്‍മഞ്ഞില്‍ 22 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാവിലെ ഷാര്‍ജയില്‍നിന്ന് ഉമ്മുല്‍ഖുവൈന്‍ ദിശയില്‍ എമിറേറ്റ്‌സ് റോഡിലാണ് സംഭവം.അപകടമുണ്ടായ ഉടന്‍ ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് ചികിത്സ...

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ്...

More News