Sunday, January 23, 2022

റോഡിൽ അപകടത്തിൽപെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്ന് ഓർമിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ;റോഡിൽ അപകടത്തിൽപെട്ടു കിടന്നയാൾക്ക് രക്ഷകനായി

Must Read

റോഡിൽ അപകടത്തിൽപെട്ടു കിടന്നയാൾക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തില്‍ സൈക്കിളിൽനിന്നു വീണ കുരിയപ്പുഴ തെക്കേചിറ സ്വദേശി തുളസീധരനെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി.

കുരിയപ്പുഴയിൽ റോഡിൽ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി, വാഹനത്തിൽനിന്നിറങ്ങി ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്ഐ ധന്യയുടെ നേതൃത്വത്തിലുള്ള പൊലീസ്, തുളസീധരനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു.

തുളസീധരന്റെ പരുക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ മന്ത്രി, റോഡിൽ അപകടത്തിൽപെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്ന് ഓർമിപ്പിച്ചു. തുളസീധരനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചിട്ട് നിർത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News