Sunday, October 17, 2021

മന്ത്രി പി. രാജീവിന്റെ സന്ദർശനം അറിഞ്ഞു കെഎഎല്ലിൽ എത്തിയ മാധ്യമ പ്രവർത്തകരെ പുറത്താക്കി

Must Read

നെയ്യാറ്റിൻകര ∙ തകർച്ചയുടെ വക്കിലെത്തിയ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് കമ്പനിയിൽ മന്ത്രി പി. രാജീവിന്റെ മിന്നൽ പരിശോധന. മന്ത്രി പി. രാജീവിന്റെ സന്ദർശനം അറിഞ്ഞു കെഎഎല്ലിൽ എത്തിയ മാധ്യമ പ്രവർത്തകരെ മന്ത്രി പുറത്താക്കി. വ്യവസായ മേഖലയിൽ കടന്നു വരാൻ നിങ്ങൾക്ക് അനുവാദമില്ലെന്നു പറഞ്ഞ മന്ത്രി, സുരക്ഷാ ജീവനക്കാരോട് മാധ്യമ പ്രവർത്തകരെ ഗേറ്റിനു പുറത്താക്കണമെന്നു നിർദേശവും നൽകി

കുടിശികയായ ജീവനക്കാരുടെ 5 മാസത്തെ ശമ്പളത്തിൽ ഒരു മാസത്തേതു നൽകാൻ ധാരണയായി. കെഎഎൽ സംബന്ധിച്ചുയരുന്ന പരാതികൾ പരിഹരിക്കാൻ ഒരു സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് മന്ത്രി പി. രാജീവും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആറാലുംമൂടിലെ കെഎഎല്ലിൽ എത്തിയത്.

ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ മന്ത്രി, ജീവനക്കാരുടെ പരാതികളും കേട്ടു. ചർച്ചയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഒരു മാസത്തെ ശമ്പളം അനുവദിക്കാൻ മന്ത്രി നിർദേശം നൽകിയത്. കെഎഎൽ പ്രവർത്തിക്കുന്ന സ്ഥലം കോടതി അറ്റാച്ച് ചെയ്തിരിക്കുകയാണ്. ജീവനക്കാർക്ക് 5 മാസമായി ശമ്പളമില്ല. പെൻഷൻകാർക്ക് ആനുകൂല്യങ്ങളും അനുവദിക്കാൻ കഴിയാത്ത സാഹചര്യം.

സ്ഥാപനത്തെ രക്ഷിക്കാൻ ഇടക്കാലത്ത് സർക്കാർ 35 കോടിയോളം രൂപ അനുവദിച്ചെങ്കിലും അതുകൊണ്ടും കരകയറാനായില്ല. കേരള ഓട്ടോമൊബൈൽസിനെക്കുറിച്ച് ഒട്ടേറെ പരാതികളും ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇതിന്റെ നിജസ്ഥിതി മനസിലാക്കാൻ മന്ത്രി നേരിട്ടെത്തിയത്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News