Monday, October 18, 2021

ലൈഫ്‌ പദ്ധതിയില്‍ ഈ വര്‍ഷം 88,000 വീടുകൂടി നിര്‍മിക്കുമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍

Must Read

തിരുവനന്തപുരം: ലൈഫ്‌ പദ്ധതിയില്‍ ഈ വര്‍ഷം 88,000 വീടുകൂടി നിര്‍മിക്കുമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍. നിയമസഭയില്‍ ബില്ലുകളുടെ ചര്‍ച്ചക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. നൂറുദിന പരിപാടിയില്‍ 10,000 വീട്‌ ലക്ഷ്യമിട്ടിടത്ത്‌ 12,067 വീട്‌ കൈമാറി. അഞ്ചുവര്‍ഷത്തില്‍ അഞ്ചുലക്ഷം വീടാണു ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്തിന്റെ തൊഴിലുറപ്പ്‌ കൂലി വര്‍ധിപ്പിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ നിരന്തരം ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ കൂലി പുതുക്കിയപ്പോള്‍ കേരളത്തെ പരിഗണിച്ചില്ല. കേന്ദ്ര ഫണ്ട്‌ സമയത്ത്‌ ലഭിക്കാത്തതുമൂലമുണ്ടായ കൂലി കുടിശിക പരിഹരിച്ചു. തദ്ദേശസ്‌ഥാപനങ്ങളുടെ തനതുഫണ്ട്‌ മുമ്പും തനതുഫണ്ട്‌ ട്രഷറിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ പണം വേണ്ടിവരുമ്പോള്‍ പിന്‍വലിക്കാനാകും. ട്രഷറി നിയന്ത്രണങ്ങളില്‍നിന്നു തദ്ദേശസ്‌ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News