Monday, November 30, 2020

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം 5000 ആക്കണമെന്ന് ദേവസ്വം ബോർഡ്, പരിഗണിക്കുമെന്ന് മന്ത്രി

Must Read

തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍....

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക്

കൊച്ചി: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെയ്‌സ്...

തിരുവനന്തപുരം: ശബരി​മലയിൽ കൂടുതൽ ഭക്തരെ അനുവദി​ക്കുന്ന കാര്യം പരി​ഗണി​ക്കുമെന്ന് മന്ത്രി​ കടകംപളളി​ സുരേന്ദ്രൻ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കുന്നതിനാൽ നിലവിൽ ഒരുദിവസം ആയിരം ഭക്തർക്ക് മാത്രമാണ് ശബരിമലയിൽ ദർശനത്തിന് അനുമതിയുളളത്. വാരാന്ത്യങ്ങളിൽ രണ്ടായിരം ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്. ഇത് 5000 ആയി ഉയർത്തുന്നത് പരിഗണിക്കുമെന്നാണ് മന്ത്രി പറയുന്നത്.

പലപ്പോഴും ബുക്കുചെയ്തവർ പോലും ദർശനത്തിന് എത്തുന്നില്ല. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞദിവസം ആഴി അണഞ്ഞത് വൻ വാർത്തയായിരുന്നു. പ്രതിദിനം മൂന്നരക്കോടിരൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവിൽ 10 ലക്ഷം രൂപയിൽ താഴെയാണ്. ഇതോടെ ദേവസ്വം ബോർഡും വൻ പ്രതിസന്ധിയിലായി. ഇതിനെത്തുടർന്നാണ് തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വംബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തിയശേഷമായിരിക്കും തീർത്ഥാടകരുടെ എണ്ണം ഉയർത്തുന്നകാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച ശേഷം ഇന്നലെയാണ് ആദ്യമായി 2000 തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയത്. എന്നാൽ സന്നിധാനത്ത് കാര്യമായ തിരക്കുകളാെന്നും അനുഭവപ്പെട്ടില്ല. അയ്യായിരം പേർ എത്തിയാലും കൊവിഡ് മാനദണ്ഡം പാലിച്ച് സുഗമമായി ദർശനം നടത്താനാകും. 1000 പേരെ നിശ്ചിത അകലത്തിൽ ഒരേസമയം നിറുത്താൻ മരക്കൂട്ടം ,ശരംകുത്തി വഴി സന്നിധാനത്തേക്കുള്ള പാതയിൽ സൗകര്യമുണ്ട്. ഈ പാത ഇനിയും തുറന്നിട്ടില്ല. ക്യൂ കോംപ്ളക്സ്, നടപന്തൽ എന്നിവ മരക്കൂട്ടം മുതലുണ്ട്. ഇന്നലെ മാത്രമാണ് ഭക്തരുടെ സാന്നിദ്ധ്യം മുഴുവൻ സമയവും പ്രകടമായത്. Thiruvananthapuram: Minister Kadakampally Surendran clarified that the matter of allowing more devotees in Sabarimala will be considered’. Because Kovid strictly adheres to the standards

Leave a Reply

Latest News

തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍....

രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. ലോക്‌സഭയിലെയും രാജ്യസഭയിലേയും കക്ഷി നേതാക്കളെ...

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക്

കൊച്ചി: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യൂസി) സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍ രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെയ്‌സ് പാര്‍ക്ക് പദ്ധതിയില്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിയമനത്തില്‍...

എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്താൽ ഈ 5ജിബി ഡാറ്റസൗജന്യം

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു. അഞ്ച് ജിബി ഡാറ്റയാണ് പുതിയ എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക. ഇടി ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച്‌ എയര്‍ടെല്‍...

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അഡ്വഞ്ചര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. യുകെയിലെ തങ്ങളുടെ വിതരണക്കാരായ മോട്ടോ ജിബിയുമായി കൈകോര്‍ത്ത് ആണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പ് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഹിമാലയന്‍ അഡ്വഞ്ചറിന് GBP 4,799 (4.73...

More News