Monday, July 26, 2021

പീഡനക്കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ശ്രമിച്ചെന്ന് മൊഴി; ഗവർണർക്ക് പരാതി നൽകുമെന്ന് പരാതിക്കാരി

Must Read

കൊല്ലം: പീഡനക്കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ശ്രമിച്ച സംഭവത്തിൽ ഗവർണർക്ക് പരാതി നൽകുമെന്ന് കേസിലെ പരാതിക്കാരിയായ യുവതി. മുഖ്യമന്ത്രി മന്ത്രി ശശീന്ദ്രനെ പിന്തുണക്കുകയാണ്. നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിലോ കോടതിയിലോ പരാതിപ്പെടാതെ നേരിട്ട് ഗവർണർക്ക് പരാതി നൽകുന്നതെന്നും യുവതി പറഞ്ഞു. മന്ത്രി ശശീന്ദ്രൻ സ്വാധീനിക്കാൻ വേണ്ടിയാണ് തന്‍റെ പിതാവിനെ വിളിച്ചതെന്ന് താൻ പൊലീസിന് മൊഴി നൽകിയതായും യുവതി പറഞ്ഞു.​

കുറ്റാരോപിതനായ മന്ത്രിക്കും പ്രതികൾക്കുമൊപ്പമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നതെന്ന് ഇവർ കുറ്റപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറില്ല.

ഇന്നാണ് കേസിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാനെത്തിയെങ്കിലും ഇവർ വീട്ടിലില്ലാതിരുന്നതിനാൽ മൊഴിയെടുക്കാനായിരുന്നില്ല.

അതേസമയം, മന്ത്രി ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാറും എൻ.സി.പിയും. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സംഭവത്തിൽ പൊലീസിന്‍റെ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.സി.പിയും മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ്.

ഫോൺവിളി വിവാദത്തിൽ യു.ഡി.എഫ്​ അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകിയിരുന്നു. പി.സി വിഷ്​ണുനാഥാണ്​ നോട്ടീസ്​ നൽകിയത്​. അടിയന്തര പ്രമേയത്തിന്​ അനുമതി നിഷേധിച്ചതിനെ തുടർന്ന്​ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Leave a Reply

Latest News

മൂന്നു പേരെ പുറത്താക്കി, രണ്ടു പേരെ തരംതാഴ്ത്തി, ഒരാളെ ഒരു വർഷത്തേക്ക് സസ്പെപെൻഡ് ചെയ്തു, ഏരിയ സെക്രട്ടറിയെ മാറ്റി;കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി...

More News