Sunday, June 20, 2021

കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ലാബിൽ നിന്നാണെന്ന് മൈക്ക് പോംപിയോ

Must Read

വാഷിംഗ്ടൺ: ലോകരാജ്യങ്ങൾക്ക് ഭീഷണിയായ കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ലാബിൽ നിന്നാണെന്ന് ട്രംപ് ഭരണകൂടത്തിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ. തെളിവുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും മൈക്ക് പോംപിയോ പറഞ്ഞു. ചൈനയിൽ നിന്ന് പുറത്തുവരുന്ന ജൈവായുധ വാർത്തകളിലും വാസ്തവം ഉണ്ടെന്നും പോംപിയോ പറഞ്ഞു.

ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പോംപിയോയുടെ വെളിപ്പെടുത്തൽ. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി യഥാർത്ഥത്തിൽ വൈറസിന്റെ ഉറവിടം മൂടിവെയ്ക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പ്രവേശിക്കാൻ അന്താരാഷ്ട്ര സംഘത്തിന് അനുമതി നിഷേധിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് പോംപിയോ ആരോപിച്ചു.

എന്നാൽ ചൈനയിൽ നിന്നും സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് ശ്രമിച്ചിട്ടുളളതെന്നും ഭാവിയിലും ചൈനയിൽ നിന്നും ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും പോംപിയോ കൂട്ടിച്ചേർത്തു. ജൈവയുദ്ധത്തിനുളള സാദ്ധ്യതകളും തളളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാർസ് കൊറോണ വൈറസിനെ ജൈവായുധമാക്കാൻ ചൈനയിലെ ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഒരു ഓസ്‌ട്രേലിയൻ ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്.

ഇതിന് ശേഷം വൈറസിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് ലോകരാജ്യങ്ങളിൽ നിന്ന് വീണ്ടും ആവശ്യം ഉയർന്നിരുന്നു. വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ ചൈന സുതാര്യമായ നിലപാടുകളല്ല സ്വീകരിച്ചതെന്നും അതാണ് നിരവധി ലോകരാജ്യങ്ങൾക്ക് തന്നെ വെല്ലുവിളിയായി മാറിയതെന്നും നിലവിലെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണും ആരോപിച്ചിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News