Monday, April 12, 2021

യുഎസ് കാപ്പിറ്റോളിൽ ട്രംപ് അനുകൂലികളുടെ പ്രകടനത്തിൽ അക്രമം അഴിച്ചുവിട്ടത് നുഴഞ്ഞു കയറിയ സാമൂഹ്യ വിരുദ്ധർ; മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സ്ഥിരീകരണം ഇങ്ങനെ

Must Read

ഭൂഗർഭ വൈദ്യുത പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ...

കണ്ണൂരിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും

കണ്ണൂരിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് ജില്ലാ കളക്ടർ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലും സമയ...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ഡി.ജെ പാർട്ടി നിർത്തിവെക്കാൻ പൊലീസ് നിർദേശം നൽകി

മട്ടാഞ്ചേരി (എറണാകുളം): കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ഡി.ജെ പാർട്ടി നിർത്തിവെക്കാൻ പൊലീസ് നിർദേശം നൽകി. മട്ടാഞ്ചേരി ജ്യൂടൗണിൽ പ്രവർത്തിക്കുന്ന ജിഞ്ചർ ഹൗസ് എന്ന സ്ഥാപനത്തിൽ...

പ്രകാശ് മണവാളൻ

വാഷിങ്ടൻ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിൽ ട്രംപ് അനുകൂലികളുടെ പ്രകടനത്തിനിടെ ബോധപൂർവ്വം സാമൂഹ്യ വിരുദ്ധർ നുഴഞ്ഞു കയറി അക്രമം അഴിച്ചുവിട്ടു. വെടിയേറ്റ യുവതി മരിച്ചു. മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ സംഭവം വലിയ വിവാദമാക്കി ബൈഡൻ അനുകൂലികളും മാധ്യമങ്ങളും വ്യാപക പ്രചാരണം നൽകി.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് മുന്നിൽ എത്തിയത്‌. ഈ സമയം പോലീസ് പിൻ വാങ്ങി. തുടർന്നാണ് പ്രതിഷേധക്കാർ അകത്തുകടന്നത്.

തികച്ചും സമാധാനപരമായിരുന്നു പ്രകടനം. എന്നാൽ ഇതിനിടയിൽ കയറിപറ്റിയ സാമൂഹ്യ വിരുദ്ധർ സംഭവം വിവാദമാക്കാൻ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധക്കാരോടു സമാധാനം പാലിക്കാൻ അഭ്യർഥിച്ച ഡൊണാൾഡ് ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവർത്തിച്ചു.

ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധക്കാർ കടന്നതോടെ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിർത്തിവയ്ക്കുകയും കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ്.

കലാപത്തിന്റെ പശ്ചാത്തലത്തിൽ വാഷിങ്ടൺ ഡിസി മേയർ മുരിയെൽ ബൗസെർ വൈകീട്ട് ആറുമണിമുൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ സമയത്ത് ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവിൽ കർശന നിർദേശമുണ്ട്. എന്നാൽ അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിർജീനിയയിൽ ഗവർണർ റാൽഫ് നോർഥാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ടണിനോട് ചേർന്നുളള അലക്സാണ്ട്രിയ, അർലിങ്ടൺ എന്നിവിടങ്ങളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുമണിവരെ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 12മണിക്കൂർ നേരത്തേക്കാണ് നടപടി. ട്വിറ്റർ നിയമങ്ങൾ തുടർന്നും ലംഘിക്കുകയാണെങ്കിൽ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

English summary

Metropolitan Police Department

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News