Thursday, September 23, 2021

ആവശ്യക്കാരേറെയുള്ള മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫെറ്റാമിന്‍ (എംഡിഎംഎ) തയാറാക്കുന്നത് കേരളത്തിൽ തന്നെ; കുക്കിംഗിന് നൈജീരിയക്കാർ

Must Read

കൊച്ചി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്ത​ലി​ന്‍ ഡ​യോ​ക്‌​സി മെ​ത്ത​ഫെ​റ്റാ​മി​ന്‍ (എം​ഡി​എം​എ) ത​യാ​റാ​ക്കു​ന്ന​ത് കേരളത്തിൽ തന്നെ. കൊച്ചി കേന്ദ്രമാക്കിയാണ് മയക്കുമരുന്ന് നിർമാണം.

നൈ​ജീ​രി​യ​ക്കാ​രാ​യ യു​വാ​ക്ക​ള്‍ നേ​രി​ട്ടെ​ത്തി കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കു​ക​യും സ്വ​ന്തം ‘ലാ​ബി​ല്‍’ എം​ഡി​എം​എ ത​യാ​റാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വ​ര്‍​ക്ക് താ​മ​സ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ന്‍ കൊച്ചിയിൽ ഏ​ജ​ന്‍റുമാ​രു​ണ്ടെ​ന്നും വി​വ​രം ല​ഭി​ച്ചു.

അ​ടു​ത്തി​ടെ കോ​ഴി​ക്കോ​ട്ടുനി​ന്ന് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യവ​രി​ല്‍നി​ന്നും ചി​ല നി​ര്‍​ണാ​യക വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നൈ​ജീ​രി​യി​ല്‍ സം​ഘ​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ങ്കി​ലും ഇ​ട​നി​ല​ക്കാ​രാ​യ ഏ​ജ​ന്‍റുമാ​രാ​ണ് സം​സ്ഥാ​ന​ത്തേ​ക്കു​ള്ള എം​ഡി​എം​എ ത​യാ​റാ​ക്കി ന​ല്‍​കു​ന്ന​ത്.

മ​ല​യാ​ളി​ക​ളാ​യ ഇ​ത്ത​രം ഏ​ജ​ന്‍റുമാ​ര്‍​ക്ക് വ​ന്‍​തു​ക വ​രു​മാ​ന​മാ​യും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ട് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന നൈ​ജീ​രി​യ​ന്‍ സം​ഘ​വും സ​ജീ​വ​മാ​യു​ണ്ട്.

കു​ക്കിം​ഗ് അ​തീ​വ ര​ഹ​സ്യം

ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും താ​മ​സി​ച്ചാ​ണ് നൈ​ജീ​രി​യ​ന്‍ സം​ഘം എം​ഡി​എം​എ ഉ​ത്പാ​ദി​ക്കു​ന്ന​ത്. സ​ന്ദ​ര്‍​ശ​ക​രാ​യെ​ത്തു​ന്ന സം​ഘം സം​ശ​യ​ത്തി​നി​ട​വ​രാ​ത്ത രീ​തി​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തും വി​പ​ണ​നം ന​ട​ത്തു​ന്ന​ത്.

നൈ​ജീ​രി​യ​ന്‍ സം​ഘ​ത്തെ എ​ത്തി​ക്കാ​നും മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ള്‍ ഉണ്ടെന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള നൈ​ജീ​രി​യ​ക്കാ​രാ​ണ് സി​ന്ത​റ്റി​ക് ഡ്ര​ഗ്‌​സ് കു​ക്കിം​ഗി​ന് എ​ത്താ​റു​ള്ള​തെ​ന്നാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ പ​റ​യു​ന്ന​ത്. അ​തീ​വ​ര​ഹ​സ്യ​മാ​യാ​ണ് ഇ​വ​ര്‍ ഇ​ത് പാ​ക​പ്പെ​ടു​ത്തു​ന്ന​ത്.

കെ​മി​സ്ട്രി​യി​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എ​ടു​ത്ത യു​വാ​ക്ക​ള്‍ വ​രെ ഈ ​കൂ​ട്ട് ക​ണ്ടു​പി​ടി​ക്കാ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് വി​ല എ​ത്ര​യാ​യാ​ലും നൈ​ജീ​രി​യി​ല്‍ സം​ഘ​ത്തി​ന്‍റെ സി​ന്ത​റ്റി​ക് ഡ്ര​ഗ്‌​സി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യു​മു​ള്ള​ത്.

ലാ​ന്‍​ഡിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വി​സ​യി​ല്‍

പ​ഠ​നാ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ലാ​ണ് നൈ​ജീ​രി​യ​ന്‍ മ​യ​ക്കു​മ​രു​ന്ന് സം​ഘം എ​ത്തു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഭി​ക്കു​ന്ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ര്യം കൂ​ടി​യ എം​ഡി​എം​എ പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.

വീ​ര്യം കു​റ​ഞ്ഞാ​ല്‍ ഈ ​സം​ഘ​ത്തി​ന്‍റെ ബി​സി​ന​സ് കു​റ​യു​മെ​ന്ന​തി​നാ​ല്‍ അ​തി​സൂ​ക്ഷ്മ​ത​യോ​ടു കൂ​ടി ചേ​രു​വ​ക​ള്‍ ചേ​ര്‍​ത്തു​കൊ​ണ്ടാ​ണ് നി​ര്‍​മാ​ണ​മെ​ന്നും പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ വെ​ളി​പ്പെ​ടു​ത്തി.

നൈ​ജീ​രി​യ​ന്‍ ഹ​ണ്ടേ​ഴ്‌​സ്
നൈ​ജീ​രി​യ​ന്‍ ഹ​ണ്ടേ​ഴ്‌​സ് എ​ന്ന പേ​രി​ല്‍ നൈ​ജീ​രി​യ​ന്‍ സം​ഘം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.ഈ ​സം​ഘ​ത്തി​ലെ ബ​യ​ഫ്ര സ്വ​ദേ​ശി​യാ​യ മൈ​ക്കി​ളി​നെ ഏ​പ്രി​ലി​ല്‍ മ​ഞ്ചേ​രി​യി​ല്‍ പി​ടി​കൂടുകയും ചെ​യ്തി​രു​ന്നു.

ഏജന്‍റുമാര്‍ വഴി ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി എംഡിഎംഎ കൈമാറുകയായിരുന്നു ഇയാളുടെ രീതി. ബംഗളൂരുവില്‍ വച്ചായിരുന്നു മൈക്കിള്‍ മയക്കുമരുന്ന് നിര്‍മിച്ചത്.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​കൂ​ടാ​ന്‍ എ​ത്തു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ന്ന രീ​തി​യും ഇ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News