ബെന്റ്ലി ഫ്ലൈയിംഗ് സ്പര് V8, റോള്‍സ് റോയ്സ് ഗോസ്റ്റ് എന്നിവയ്ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021 മേബാക്ക് S -ക്ലാസ് കൂടുതല്‍ ആകര്‍ഷകമായ ഡ്രൈവും സമ്ബന്നര്‍ക്കും പ്രശസ്തര്‍ക്കും തങ്ങളുടെ യാത്രകള്‍ക്ക് പുതിയൊരു ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ വീല്‍ബേസ് 7.0 ഇഞ്ച് വരെ നീട്ടിയിട്ടുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് പ്രത്യേക ക്രമീകരിക്കാവുന്ന ബക്കറ്റ് സീറ്റുകളും നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു. ബാക്ക്റെസ്റ്റുകള്‍ 19-44 ഡിഗ്രി പരിധിക്കുള്ളില്‍ ക്രമീകരിക്കാം, അതോടൊപ്പം കാലുകള്‍ക്ക് സപ്പോര്‍ട്ട് നല്കാന് റിക്ലൈന്‍ ചെയ്യാവുന്ന കുഷ്യനുകളും ലഭിക്കുന്നു.ചക്രങ്ങളിലുള്ള ഈ സെവന്‍സ്റ്റാര്‍ പ്രോപ്പര്‍ട്ടിയിലെ ഓരോ സീറ്റിലും ഒന്നിലധികം മസാജ് ഓപ്ഷനുകള്‍, ഹീറ്റിംഗ് & കൂളിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ആംറെസ്റ്റുകളും ഡോര്‍ പാനലുകളും ഹീറ്റിംഗ് ഫംഗ്ഷന് ഉള്ക്കൊള്ളുമ്ബോള് പുറകിലുള്ള യാത്രക്കാര്‍ക്കുള്ള ഫുട്റെസ്റ്റുകള്‍ ഇപ്പോള്‍ കാഫ് മസിലുകള്‍ക്ക് മസാജ് ഓപ്ഷനുമായി വരുന്നു. പിന്-സീറ്റ് ഷാംപെയ്ന്‍ കൂളര്‍, ഒരു വലിയ സെന്റര്‍ കണ്‍സോള്‍, ട്രേ ടേബിളുകള്‍, കൂടുതല്‍ പ്രീമിയം അപ്പീലിനായി തടയില്‍ നിര്‍മ്മിച്ച ഘടകങ്ങള്‍ എന്നിവ പോലുള്ള ഹൈലൈറ്റുകള്‍ തുടങ്ങിയ നിരവധി ഓപ്ഷനുകള്‍ വാഹനത്തില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
മുമ്ബത്തേക്കാള്‍ കൂടുതല്‍ സ്ക്രീനുകളുമായിട്ടാണ് 2021 മേബാക്ക് S -ക്ലാസ് വരുന്നത്. മുന്‍വശത്ത് മധ്യഭാഗതത്തായി രണ്ട് 12.8 ഇഞ്ച് ഡിസ്പ്ലേ ലഭിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 11.6 ഇഞ്ച് റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് മോണിറ്ററും പിന് സെന്റര്‍ കണ്‍സോളില്‍ വേര്‍പെടുത്താവുന്ന ടാബ്ലെറ്റും കമ്ബനി ഒരുക്കുന്നു. വളരെ വ്യക്തമായി, MBUX -ന്റെ ഏറ്റവും പുതിയ തലമുറ സാങ്കേതികവിദ്യ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കൂടാതെ പുനക്രമീകരിച്ച മെയ്ബാക്ക് ബാഡ്ജുള്ള പുതിയ ഗ്രില്ല്, ഓപ്ഷണലായി ഷാംപെയ്ന്‍ ഫ്ലൂട്ടുകളില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 20 ഇഞ്ച്, 21 ഇഞ്ച് വീലുകള്‍, പത്ത് ഇരട്ട-ടോണ്‍ കളര്‍ ഓപ്ഷനുകളും EQ ബൂസ്റ്റിനൊപ്പം മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനമുള്ള ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 4.0 ലിറ്റര്‍ V8 എഞ്ചിന് എന്നിവ ലഭിക്കുന്നു. ഒന്‍പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് യൂണിറ്റുമായി ഇണചേര്‍ന്ന ഇത് 496 bhp 700 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഹെഡ് അപ്പ് ഡിസ്പ്ലേയുംറിയര്-ആക്സില്‍ സ്റ്റിയറിംഗും സ്റ്റാന്‍ഡേര്‍ഡാണ്, ഇത് കാര്‍ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാനാകുമെന്ന് ഉറപ്പാക്കുന്നു.Mercedes has introduced the 2021 Maybach S-Class globally to renew competition against the Bentley Flying Spur V8 and Rolls-Royce Ghost. Among German car manufacturers