Monday, April 12, 2021

ജോസ് കെ. മാണി ഇനി നീങ്ങുന്നത് നിയമസഭയിലേക്ക്

Must Read

അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി

ദുബായ്: അറബ് രാജ്യത്ത് നിന്നുള്ള ആദ്യ ബഹികാരാശ യാത്രികയാകാനൊരുങ്ങി നൂറ അൽ മത്ശൂറി. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി

ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി. രാമസുബ്രമണ്യനാണ്...

പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ

കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ. കോപ്റ്ററിന്റെ പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റൻ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ്...

കോട്ടയം ∙ ലോക്സഭയിലും രാജ്യസഭയിലും അംഗമായ ജോസ് കെ. മാണി ഇനി നീങ്ങുന്നത് നിയമസഭയിലേക്ക്. 1999ൽ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായാണ് രാഷ്ട്രീയ പ്രവേശം. 2002 ൽ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായി. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി കന്നിയങ്കം. എൻഡിഎ സ്ഥാനാർഥി പി.സി. തോമസിനൊപ്പമായിരുന്നു വിജയം.

2009 ൽ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയം. സുരേഷ് കുറുപ്പിനെ 71,570 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. 2013 ൽ പാർട്ടി വൈസ് ചെയർമാനായി.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും കോട്ടയത്തുനിന്നു വിജയം. എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി. തോമസിനെ 1,20,599 വോട്ടുകൾക്കു പരാജയപ്പെടുത്തി. 2018ൽ കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ രാജ്യസഭയിലേക്ക്.

2019ൽ കെ.എം. മാണിയുടെ നിര്യാണത്തിനു ശേഷം പാർട്ടി ചെയർമാനായി. 2021ൽ രാജ്യസഭാ കാലാവധി അവസാനിക്കാൻ മൂന്നര വർഷം ബാക്കിനിൽക്കെ രാജി.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായിരിക്കെ നടത്തിയ വികസന സന്ദേശ യാത്ര വിജയമായി. പിന്നീട് പാർട്ടിയുടെ വികസന സേന രൂപീകരിച്ചു. ലോക്സഭയിലും രാജ്യസഭയിലും പ്രവർത്തിച്ചതു വഴി ജില്ലയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റിയതടക്കം വികസന പദ്ധതികൾക്ക് രൂപം നൽകാനായെന്നു ജോസ് കെ. മാണി പറഞ്ഞു.

കേരള കോൺഗ്രസിന്റെ (എം) മുന്നണി ചർച്ചയിൽ പ്രധാന ഘടകമാണ് രാജ്യസഭാ സീറ്റ്. ബാർ കോഴക്കേസിൽ ഇടഞ്ഞുനിന്ന കേരള കോൺഗ്രസിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാനാണ് രാജ്യസഭാ സീറ്റ് യുഡിഎഫ് നൽകിയത്. യുഡിഎഫ് വിട്ടപ്പോൾ രാജ്യസഭാ അംഗത്വം രാജി വയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എൽഡിഎഫിൽ ചേരുന്നതിന് 13 നിയമസഭാ സീറ്റുകളും രാജി വയ്ക്കുന്ന രാജ്യസഭാ സീറ്റും എൽഡിഎഫ് വാഗ്ദാനം ചെയ്തു.

പാലാ സീറ്റ് വിട്ടു നൽകുന്ന മാണി സി. കാപ്പൻ എംഎൽഎയ്ക്ക് രാജ്യസഭാ സീറ്റ് നൽകാമെന്ന് ആലോചന വന്നു. എന്നാൽ വാഗ്ദാനം കാപ്പൻ നിരസിച്ചു. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകില്ലെന്ന വാശിയിലാണ് സിപിഐ. കൊല്ലം ജില്ലയിലെ കുന്നത്തൂർ സിപിഐയ്ക്കു നൽകി കാഞ്ഞിരപ്പള്ളി വാങ്ങിയെടുക്കാൻ ശ്രമമുണ്ട്.

പാലാ സീറ്റിനു വേണ്ടി കേരള കോൺഗ്രസും (എം) എൻസിപിയും തമ്മിലുള്ള തർക്കം രൂക്ഷം. പാലാ സീറ്റ് നൽകാമെന്ന് സിപിഎം ഉറപ്പു നൽകിയിട്ടുണ്ടെന്ന് കേരള കോൺഗ്രസ് (എം) പറയുന്നു. എന്നാൽ പാലായിൽ മത്സരിക്കുമെന്ന് മാണി സി. കാപ്പനും പറയുന്നു. തങ്ങളോട് സീറ്റ് ഒഴിയണമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് എൻസിപി നേതൃത്വം വിശദീകരിക്കുന്നു.

English summary

Member of Lok Sabha and Rajya Sabha Jose K. Mani is now moving to the Assembly

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News