ചിരിക്കാനും ചിന്തിപ്പിക്കാനും മീരയും ജയറാമും; മകള്‍ ട്രെയ്‌ലര്‍

0

ജയറാം, മീര ജാസ്മിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

സംവിധായകന്‍ തന്നെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

‘മകള്‍’ ഒരുങ്ങിക്കഴിഞ്ഞു.
ഏപ്രില്‍ അവസാനത്തോടെ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും.
ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോള്‍ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു- സത്യന്‍ അന്തിക്കാട് കുറച്ചു.

Leave a Reply