Wednesday, March 3, 2021

മരിയാർഭുതം കയ്യിട്ടു വാരിയ അഫ്താബിന്റെ മോഹങ്ങൾ ജന്മദിനത്തിൽ തന്നെ സഫലമാക്കി മീഡിയ മലയാളം; ജന്മദിനത്തിൽ അഫ്താബ് ആഗ്രഹിച്ചപോലെ റിമോട്ട് കാറും മധുരവും നൽകി കൊച്ചി ബ്യൂറോ

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

മരിയാർഭുതം കയ്യിട്ടു വാരിയ അഫ്താബിന്റെ മോഹങ്ങൾ ജന്മദിനത്തിൽ തന്നെ സഫലമാക്കി മീഡിയ മലയാളം. സംവിധായകനും മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫുമായ പോളി വടക്കൻ വീട്ടിലെത്തി അഫ്താബിൻ്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയായിരുന്നു.ജന്മദിനത്തിൽ അഫ്താബ് ആഗ്രഹിച്ചപോലെ റിമോട്ട് കാറും മധുരവും നൽകിയാണ് പോളി വടക്കൻ അഫ്താബിൻ്റെ ആഗ്രഹം സഫലമാക്കിയത്.

മരിയാർഭുതം കയ്യിട്ടു വാരിയ അഫ്താബിന്റെ മോഹങ്ങൾ ജന്മദിനത്തിൽ തന്നെ സഫലമാക്കി മീഡിയ മലയാളം; ജന്മദിനത്തിൽ അഫ്താബ് ആഗ്രഹിച്ചപോലെ റിമോട്ട് കാറും മധുരവും നൽകി കൊച്ചി ബ്യൂറോ 1
മീഡിയ മലയാളം നൽകിയ സമ്മാനവുമായി അഫ്താബ്

അഫ്താബിന്റെ വീട്ടിലെത്തിയപ്പോൾ പിതാവ് ഷിഹാബ് മരിയാർഭുതം തന്റെ വീട്ടിൽ മോഷണം നടത്തുന്നത് കണ്ടതിന്റെ ഷോക്കിലായിരുന്നു. ഷിഹാബിൻ്റെ വാക്കുകൾ: ചൊവ്വാഴ്ച വെളുപ്പിന് ഒന്നേമുക്കാലോട് കൂടിയാണ് ഉറങ്ങാൻ കിടന്നത്എറണാകുളം നോർത്ത് പോലീസിന്റെ നിർദ്ദേശപ്രകാരം അയൽവാസികൾ ചേർന്ന് രാത്രി മുഴുവൻ വീടും പരിസരപ്രദേശങ്ങളും മരിയാർഭുതത്തിന് വേണ്ടി തിരച്ചിൽ നടത്തി തിരിച്ചെത്തി ഉറങ്ങാൻ കിടന്നപ്പോഴാണ് മോഷണം നടന്നത് .. പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും മരിയാർഭുതം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഇനി മരിയാർഭുതത്തെ പിടികൂടും വരെ ഉറങ്ങാൻ കഴിയില്ല.

മരിയാർഭുതം കയ്യിട്ടു വാരിയ അഫ്താബിന്റെ മോഹങ്ങൾ ജന്മദിനത്തിൽ തന്നെ സഫലമാക്കി മീഡിയ മലയാളം; ജന്മദിനത്തിൽ അഫ്താബ് ആഗ്രഹിച്ചപോലെ റിമോട്ട് കാറും മധുരവും നൽകി കൊച്ചി ബ്യൂറോ 2
മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫ് പോളി വടക്കൻ അഫ്താബിൻ്റെ വീട്ടിലെത്തി റിമോട്ട് കാർ കൈമാറുന്നു. റിപ്പോർട്ടർ എൽ അനു സമീപം

എസ് ആർ എം റോഡ് ദാറുസലം ജങ്ഷനിൽ നാട്ടുകാർ ഉറങ്ങാതെ കാവലിരിക്കുകയാണ്.
പകൽ ഉറങ്ങി രാത്രി മുഴുവൻ കാവലിരിക്കുകയാണെന്ന് നിസ്സാൽ മീഡിയാ മലയാളത്തോട് പറഞ്ഞു ..

സ്വരുക്കൂട്ടി വെച്ച 500 രൂപ കൊണ്ട് റിമോട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന കാര്‍ വാങ്ങാനായിരുന്നു അഫ്താബ് കണക്കൂട്ടിയിരുന്നത്.

എന്നാല്‍ മരിയാര്‍പുതം എന്ന കുപ്രസിദ്ധ കള്ളന്‍ ആ പിഞ്ചുബാലന്റെ സ്വപ്‌നം തകര്‍ത്തു. അഫ്താബ് സ്വരൂക്കൂട്ടി വെച്ച പണം മരിയാര്‍പുതം മോഷ്ടിച്ചുകൊണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

കലൂര്‍ എസ്ആര്‍എം റോഡില്‍ ദാറുസലാം ജംഗ്ഷനില്‍ താമസിക്കുന്ന ഷിഹാബിന്റെയും സിമിയുടെയും മകനാണ് കലൂര്‍ പൊറ്റക്കുഴി സ്പിനില്ലി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്തിയായ അഫ്താബ്. സ്റ്റഡി ടേബിളിന്റെ മുകളില്‍ വെച്ചിരുന്ന 500 രൂപ അടങ്ങിയ പേഴ്‌സും ലേഡീസ് ഹാന്‍ഡ് പേഴ്‌സുമാണ് മരിയാര്‍പുതം മോഷ്ടിച്ചത്.

English summary

Media Malayalam, made Aftab’s wishes come true on his birthday

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News