Tuesday, July 27, 2021

മൂവരും ചേർന്നു ശാരീരികബന്ധത്തിലേർപ്പെട്ടു ഇതിനിടയിൽ പ്രബീഷും രജനിയും ചേർന്ന് അനിതയെ ശ്വാസംമുട്ടിച്ചു കഴുത്തുഞെരിച്ചു, മരിച്ചെന്നു കരുതി അനിതയെ ആറ്റിൽത്തള്ളാൻ ശ്രമിച്ചു,
തുഴച്ചിൽ വശമില്ലാത്ത പ്രബീഷ്, അനിതയെ വള്ളത്തിൽ കയറ്റിയപ്പോഴേക്കും വള്ളം മറിഞ്ഞു

Must Read

കുട്ടനാട്: ആറുമാസം ഗർഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയുംചേർന്ന് കഴുത്തുഞെരിച്ചു ബോധംകെടുത്തിയശേഷം മരിച്ചെന്നുകരുതി ആറ്റിൽത്തള്ളിയതിന് പിന്നിൽ വഴിവിട്ട ബന്ധം.

പുന്നപ്ര തെക്ക് തോട്ടുങ്കൽവീട്ടിൽ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷും (36) കാമുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടിൽ രജനിയും (38) ചേർന്നാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. അന്വേഷണത്തിലൊടുവിലാണു സംഭവം കൊലപാകമാണെന്നു തെളിഞ്ഞത്.

കൊലയിൽ കലാശിച്ചതു വഴിവിട്ടബന്ധം

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:- കായംകുളത്തെ ഫാമിൽ ജോലിചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. ബന്ധം പ്രണയമായി മാറിയപ്പോൾ ഭർത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടുവർഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗർഭിണിയായി.

അനിതയുമായി കഴിയുമ്പോൾത്തന്നെ പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലർത്തി. വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണു പ്രബീഷുമായി അടുത്തത്. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷുംചേർന്ന് അനിതയുടെ ഗർഭം അലസിപ്പിക്കാനും ഒഴിവാക്കാനുമുള്ള ശ്രമം നടത്തിയെങ്കിലും വിവാഹമെന്ന ആവശ്യത്തിൽ അനിത ഉറച്ചുനിന്നു. രജനിയുമായി ബന്ധംപുലർത്തുന്നതിനു വിരോധമില്ല. പക്ഷേ, തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അനിതയുടെ ആവശ്യം.

കഴുത്തു ഞെരിച്ചു; മരിച്ചെന്നുകരുതി ആറ്റിൽത്തള്ളി

ഇതോടെ രജനിയും പ്രബീഷുംചേർന്ന് അനിതയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ആലത്തൂരിലുള്ള കാർഷിക ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് അനിതയെ ആലത്തൂരിൽനിന്ന് വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ചേർന്നു ശാരീരികബന്ധത്തിലേർപ്പെടുകയും ഇതിനിടയിൽ പ്രബീഷും രജനിയും ചേർന്ന് അനിതയെ ശ്വാസംമുട്ടിക്കുകയും കഴുത്തുഞെരിക്കുകയും ചെയ്തു. അനിത അബോധാവസ്ഥയിലായതോടെ മരിച്ചെന്നു കരുതി ഇരുവരുംചേർന്ന് ആറ്റിൽത്തള്ളാൻ തീരുമാനിച്ചു.

തുഴച്ചിൽ വശമില്ലാത്ത പ്രബീഷ്, അനിതയെ വള്ളത്തിൽ കയറ്റിയപ്പോഴേക്കും വള്ളം മറിഞ്ഞു. തുടർന്ന് അനിതയെ അവിടെത്തന്നെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കുപോയി. ബോധരഹിതയായ അനിത വെള്ളം ഉള്ളിൽച്ചെന്നാണു മരിച്ചത്.

വെള്ളിയാഴ്ചയാണു സംഭവം നടന്നത്. ശക്തമായ മഴയും കിഴക്കൻവെള്ളത്തിന്റെ വരവും കാരണം ശനിയാഴ്ചരാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയൻതോടുപാലത്തിനുസമീപം ആറ്റിൽ മൃതദേഹം പൊങ്ങുകയായിരുന്നു.

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തതു വിനയായി

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അനിതയുടെ പോസ്റ്റ്‌ മോർട്ടത്തിലെ സൂചനകളിൽനിന്ന്‌ സംഭവം കൊലപാതകമാണെന്ന രീതിയിൽ നെടുമുടി പോലീസ് അന്വേഷണം തുടങ്ങി. അനിതയുടെ ഫോൺ രേഖകൾവഴി പോലീസ് പ്രബീഷിലേക്കെത്തി. മൊബൈൽ ഫോൺ ആലപ്പുഴയിലെ ഒരുകടയിൽ വിറ്റെന്നും മനസ്സിലാക്കി. അതിനുതൊട്ടുമുൻപ് മൊബൈൽവഴി ഓൺലൈനായി ഭക്ഷണം വാങ്ങിയിരുന്നു.

അതിലെ മേൽവിലാസം മനസ്സിലാക്കി പോലീസ് എത്തുമ്പോൾ രജിനിയുമൊത്ത് പ്രബീഷ് നാടുവിടാൻ ശ്രമിക്കുകയായിരുന്നെന്ന് ആലപ്പുഴ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.

കുടുക്കിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ്

: പ്രതി പ്രബീഷാണെന്ന വിവരംലഭിച്ച പോലീസിന് കൈനകരിയിലെ വീട്ടിൽനിന്ന്‌ ഇവരെ പിടിക്കുകയെന്നതായിരുന്നു വെല്ലുവിളി. പോലീസ് വരുന്നെന്ന വിവരംലഭിച്ചാൽ ആറിനോടുചേർന്നുള്ള വീട്ടിൽനിന്ന്‌ പ്രതികൾ രക്ഷപ്പെടാനിടയുണ്ടെന്നു പോലീസ് മനസ്സിലാക്കി. തുടർന്ന് വേഷപ്രച്ഛന്നരായി രജനിയുടെ വീടിനോടുചേർന്നുള്ള പരിസരങ്ങളിൽ പോലീസ് നിലയുറപ്പിച്ചു. മൂന്നുപേർ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെന്ന വ്യാജേന രജനിയുടെ വീട്ടിലെത്തി.

ആലപ്പുഴയിൽ ഛർദിയും വയറിളക്കവും പടരുന്നുണ്ടെന്നും പ്രതികൾ ഭക്ഷണംവാങ്ങിയ അതേ ഹോട്ടലിൽനിന്നുള്ള ഭക്ഷണംകഴിച്ച രണ്ടുപേർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണെന്നും എത്രയുംവേഗം തങ്ങളോടൊപ്പം ആശുപത്രിയിൽ എത്തണമെന്നും പ്രബീഷിനോടാവശ്യപ്പെട്ടു. ഇതു വിശ്വസിച്ച പ്രബീഷ് രജനിയും തന്നോടൊപ്പം ഭക്ഷണംകഴിച്ചെന്നും അവരെക്കൂടി ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരെയും വാഹനത്തിൽക്കയറ്റി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. യാത്രയുടെ ഒരുഘട്ടത്തിൽ എത്തിയത് പോലീസാണെന്ന് പ്രബീഷ് മനസ്സിലാക്കിയെങ്കിലും രക്ഷപ്പെടാൻ പഴുതുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല

പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന സൂചന നൽകിയിരുന്നു. കഴുത്തു ഞെരിച്ചതിന്റെ ഫലമായി ഞരമ്പുകൾക്കും തൈറോയ്ഡിനും തകരാർ സംഭവിച്ചുവെന്നും വ്യക്തമായി. ഇതോടെ കൊലപാതകമെന്ന നിഗമനത്തിൽ പോലീസെത്തി. എസ്.പി.യുടെ നിർദേശപ്രകാരം രണ്ടുസംഘമായി അന്വേഷിക്കാൻ തീരുമാനിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ് കുമാർ, പുന്നപ്ര ഇൻസ്പെക്ടർ എം. യഹ്യ, നെടുമുടി ഇൻസ്പെക്ടർ എ.വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ രണ്ടുസംഘങ്ങളുണ്ടാക്കി.

ഒരുസംഘം മൊബൈൽ നമ്പർ പിന്തുടർന്നു വിവരം നൽകിയപ്പോൾ ഇതരസംഘം വിവരങ്ങൾക്കനുസരിച്ചു സ്ഥലങ്ങളിലെത്തി അന്വേഷണം നടത്തി.

മൊബൈൽ വിറ്റ സ്ഥാപനത്തിലെത്തി പ്രബീഷിന്റെ ഫോൺ കണ്ടെടുത്തു. തുടർന്ന് നമ്പർ പിന്തുടർന്നു മേൽവിലാസം കണ്ടെത്തിയാണ് പ്രതികളെ കുടുക്കിയത്

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News