Monday, April 12, 2021

പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ

Must Read

ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും

പൂനെ : ഐപിഎല്ലില്‍ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരം ഇന്ന് നടക്കും. സഞ്ജുവിന്‍രെ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സ് ഇലവനെ നേരിടും....

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും...

ദേശീയപാതയിൽ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന

മംഗലപുരം (തിരുവനന്തപുരം): ദേശീയപാതയിൽ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജ്വല്ലറികൾക്ക്...

തിരുവനന്തപുരം: ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ. പരാമർശം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാൻ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നെന്നും അവർ പറഞ്ഞു.
വസ്തുത എന്താണെന്ന് അദ്ദേഹത്തിന് തന്നോട് വിളിച്ച് ചോദിക്കാമായിരുന്നെന്നും, ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് പത്മനാഭനെന്നും ജോസഫൈൻ പറഞ്ഞു. വൃദ്ധയ്ക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും അവർ വ്യക്തമാക്കി.

കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന് മുന്നിൽ ഹാജരാകരണമെന്ന് എംസി ജോസഫൈൻ നിർബന്ധം പിടിച്ചത് വിവാദമായിരുന്നു. പരാതി കേൾക്കാൻ നേരിട്ട് ഹാജരാകാതെ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ ടി പത്മനാഭൻ രൂക്ഷമായി വിമർശിച്ചിരുന്നു.സി പി എമ്മിന്റെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി എത്തിയ പി ജയരാജനോടായിരുന്നു ജോസഫൈന്റെ നടപടിയോടുളള തന്റെ എതിർപ്പ് അദ്ദേഹം പ്രകടിപ്പിച്ചത്. കമ്മീഷൻ അദ്ധ്യക്ഷയുടെ വാക്കുകൾ പദവിക്ക് നിരക്കാത്തതാണെന്നും, വലിയ കാറും ഉയർന്ന ശമ്പളവും നൽകി അവരെ നിയമിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

English summary

MC Josephine, chairperson of the Women’s Commission, said that Padmanabhan’s statement was not understood

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News