മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ. സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്‌ചയം ഇന്നു നടക്കും

0

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ. സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്‌ചയം ഇന്നു നടക്കും. തിരുവനന്തപുരത്ത്‌ ആര്യ രാജേന്ദ്രന്റെ മുടവന്‍മുകളിലെ വസതിയില്‍ രാവിലെ 8.30നാണ്‌ ചടങ്ങ്‌. ഇരുവരുടേയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കും.
സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ ഇരുവരും തമ്മിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക്‌ എത്തുകയായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായകുറഞ്ഞ മേയറാണ്‌ ആര്യ രാജേന്ദ്രന്‍. ഇപ്പോഴത്തെ നിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എയാണ്‌ സച്ചിന്‍ദേവ്‌. കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ ആദ്യവസാനം ഒരുമിച്ച്‌ പങ്കെടുത്ത ഈ യുവനേതാക്കളെ പുസ്‌തകം സമ്മാനമായി നല്‍കിയാണ്‌ മുതിര്‍ന്ന നേതാവ്‌ എം.എ. ബേബി സ്വീകരിച്ചത്‌.
ബാലസംഘം, എസ്‌.എഫ്‌.ഐ. തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. നിലവില്‍ എസ്‌.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറിയാണ്‌ സച്ചിന്‍ദേവ്‌. ആര്യ എസ.്‌എഫ്‌.ഐ. സംസ്‌ഥാന കമ്മിറ്റിയംഗവുമാണ്‌.

Leave a Reply