പൂനെയില്‍ മായങ്ക്- ധവാന്‍ ഷോ; മുംബൈക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയിട്ടും പഞ്ചാബിന് മികച്ച തുടക്കം

0

പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് മികച്ച തുടക്കം. പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (44), ശിഖര്‍ ധവാന്‍ (25) എന്നിരാണ് ക്രീസില്‍.

സീസണിലെ ആദ്യജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് രോഹിത് ശര്‍മയും സംഘവും. പഞ്ചാബിന് നാല് മത്സരങ്ങളില്‍ രണ്ട് വീതം ജയവും തോല്‍വിയുമാണുള്ളത്. ഏഴാം സ്ഥാനത്താണ് പഞ്ചാബ്. അവസാന മത്സരത്തില്‍ പഞ്ചാബ് ആറ് വിക്കറ്റന് ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍ക്കുകയായിരുന്നു.

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. രമണ്‍ദീപ് സിംഗിന് പകരം തൈമല്‍ മില്‍സ് തിരിച്ചെത്തി. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സമിത്, ഷാരുഖ് ഖാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിംഗ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡിവാള്‍ഡ് ബ്രേവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കീറണ്‍ പൊള്ളാര്‍ഡ്, ജയ്‌ദേവ് ഉനദ്ഖട്, മുരുഗന്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി.

Leave a Reply