Tuesday, July 27, 2021

രജിസ്ട്രേഷന്‍ നമ്പറുമില്ലാതെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ  മാരുതി ഡീലര്‍ഷിപ്പിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത്  103000 രൂപ

Must Read

പത്തനംതിട്ട: രജിസ്ട്രേഷന്‍ നമ്പറുമില്ലാതെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ  മാരുതി ഡീലര്‍ഷിപ്പിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത്  103000 രൂപ. 
രജിസ്റ്റർ ചെയ്യാതെയും അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങൾ ഡെലിവറി നടത്തുന്നതായി വ്യാപക പരാതികൾ ഉയർന്നതിനു പിന്നാലെ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് മോട്ടോർ വകുപ്പ്. രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് പിഴ. കഴിഞ്ഞ ദിവസം തിരുവല്ല നഗരത്തിലാണ് സംഭവം.

തിരുവല്ല ജോയിന്‍റ് ആര്‍ടിഒ  പ്രകാശിന്റെ നിർദ്ദേശപ്രകാരം തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും നടന്ന പരിശോധനയ്ക്കിടയിലാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറും ഇല്ലാത്ത പുതിയ വാഗണ്‍ ആര്‍ വാഹനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പിന്നാലെ ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തി. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലംഘനത്തിന് ഒരുലക്ഷം രൂപയും വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിന് 3000 രൂപയും വീതമാണ് ഫൈന്‍ ഈടാക്കിയത്

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News