രക്‌തസാക്ഷികള്‍ അനശ്വരതയുടെ പ്രതീകം: പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: അമര്‍ ജവാന്‍ ജ്യോതി വിവാദം മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്‌തസാക്ഷികളുടെ അനശ്വരതയുടെ പ്രതീകമാണ്‌ അമര്‍ ജവാന്‍ ജ്യോതിയെന്ന്‌ അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്‌മാരകം രാജ്യത്തിനുവേണ്ടി ജീവന്‍ പൊലിഞ്ഞവരുടെ സ്‌മാരകമാണ്‌. ദേശീയ യുദ്ധസ്‌മാരകത്തില്‍ അമര്‍ ജവാന്‍ ജ്യോതി എന്ന ആശയത്തെ അഭിനന്ദിച്ച്‌ നിരവധി ജവാന്‍മാര്‍ തനിക്ക്‌ കത്തെഴുതിയിരുന്നു. അവസരം ലഭിക്കുമ്പോള്‍ എല്ലാവരും സ്‌മാരകം സന്ദര്‍ശിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply