Tuesday, September 22, 2020

പഞ്ചായത്ത് സെക്രട്ടറിക്ക് മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് വക തെറിയഭിഷേകം; ശബ്ദരേഖ കേൾക്കാം

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രസിഡന്റ് വക തെറിയഭിഷേകം. വെള്ളാപ്പള്ളി നടേശൻ്റെ വിശ്വസ്തനും സിപിഎം നേതാവുമായ പഞ്ചായത്ത് പ്രസിഡൻ്റ് ഡി പ്രിയേഷ് കുമാറിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പഞ്ചായത്തിലെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് സൗജന്യമായി മൈക്ക് സെറ്റ് പഞ്ചായത്ത് സെക്രട്ടറി ഇ. ക്ലീറ്റസ് ഏർപ്പാടാക്കിയതാണ് പ്രസിഡൻറിനെ ചൊടിപ്പിച്ചത്. അടുപ്പക്കാരനായ മറ്റൊരാൾക്ക് 15000 രൂപയ്ക്ക് കരാർ നല്കാൻ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായാണ് സെക്രട്ടറിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് വിവരം. ശബ്ദരേഖ പുറത്ത് വന്നതോടെ പ്രസിഡൻ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി തീരാൻ രണ്ട് മാസം ശേഷിക്കെ പ്രസിഡന്റ് സ്വന്തം പദവി പണം ഉണ്ടാക്കുന്നതിനുളള ഉപാധിയായി മാറ്റുകയാണെന്നും ഇതിന് വഴങ്ങാത്തതിനാണ് സെക്രട്ടറിയെ അധിക്ഷേപിച്ചതെന്നും ആക്ഷേപമുണ്ട്.

പഞ്ചായത്തിലെ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ജില്ലാകളക്ടർ മുഖാന്തിരം 950 രൂപയ്ക്ക് ഒരു കട്ടിൽ വച്ച് 100 കട്ടിലും കുറഞ്ഞ വിലയിൽ മെത്തയും ഏർപ്പാടാക്കിയിരുന്നു. എന്നാൽ പ്രസിഡന്റ് സർക്കാർ ഏജൻസിയായ സിൽക്കിലേക്ക് വിളിച്ച് ഒരു കട്ടിലിന് 5000 രൂപയ്ക്ക് വാങ്ങാൻ സെക്രട്ടറിയെ നിർബന്ധിച്ചു എങ്കിലും സെക്രട്ടറി വഴങ്ങിയില്ല. ഇതിൽ കമ്മീഷൻ ഇടപാടിൽ ഒരു കട്ടിലിന് 1200 കമ്മീഷൻ ലഭിക്കുമെന്നാണ് ആക്ഷേപം. 100 കട്ടിലിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പ്രസിഡന്റ് അഴിമതിയിലൂടെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പഞ്ചായത്തിൽ 4 കോടി രൂപ ചെലവിൽ നിർമ്മിച്ച സൈക്ലോൺ ഷെൽട്ടറിന്റെ നടത്തിപ്പ് കമ്മറ്റിയിലെ സ്ഥിരം പോസ്റ്റിൽ പ്രസിഡന്റിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ കെ.കെ രമണനെ തിരുകി കയറ്റാൻ ശ്രമിച്ചെങ്കിലും സെക്രട്ടറി വഴങ്ങിയില്ല.

പ്രസിഡന്റിന്റെ താൽപര്യത്തിന് കൂട്ടുനില്ക്കാത്തതിനാൽ സെക്രട്ടറിയെ മാറ്റാൻ നാല് മാസം മുൻപ് പഞ്ചായത്ത് കമ്മറ്റിയിൽ അജൻഡ വച്ച് പ്രസിഡന്റ് ശ്രമിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ ശക്തമായ എതിർപ്പ് മൂലം പരാതി പിൻവലിച്ചിരുന്നു.

പഞ്ചായത്ത് സെക്രട്ടറി ഇ. ക്ലീറ്റസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രസിഡൻ്റ് രാജി വയ്ക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും പുലർത്തുകയും സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുകയും ചെയ്യുന്ന പ്രസിഡന്റ് പ്രിയേഷ് കുമാർ രാജി വയ്ക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി നേതാക്കളായ എൻ. ഷൈലജ, ഇ.വി.രാജു, കെ.വി.ജോസി, ഹരിലാൽ എന്നിവർ ആവശ്യപ്പെട്ടു.

English summary

Mararikulam North Panchayat Secretary anointed by President The allegation has been leveled against Panchayat President D Priyesh Kumar, a CPM leader and confidant of Vellapally Nation.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News