Monday, January 18, 2021

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

Must Read

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ...


ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്….

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം ഉണ്ട്….

2012 ൽ കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് നടന്നത്. ചെമ്മണൂർ ജൂവലറിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ആഘോഷം സംഘടിപ്പിച്ചത്. വിജയനെയും കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും എം.എൽ.എ. എ.പി. അബ്ദുള്ളക്കുട്ടിയെയും ബോബി ചെമ്മണൂരിനെയും യു. ഷറഫലിയെയും ചേർത്തുനിർത്തി മാറഡോണ കേക്കുമുറിച്ചു. മൈതാനത്തിൽനിന്ന് ‘ഹാപ്പി ബർത്ത് ഡേ ഡീഗോ’ മുഴങ്ങിക്കൊണ്ടിരുന്നു. ഇരുകൈയുകളുമുയർത്തി ഡീഗോ തിരിച്ചുപറഞ്ഞു ‘വിവാ ഇന്ത്യ, വിവാ ഇന്ത്യ, ഐ ലവ് കേരള’…

പിറന്നാൾ ദിനത്തിന് ആറ് ദിവസം മുമ്പാണ് ചടങ്ങ് നടന്നത്. പിറന്നാൾ നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നെങ്കിലും അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നു. താരത്തിന്റെ മാറിമറിയുന്ന സ്വഭാവംതന്നെ കാരണം. എന്നാൽ മാസ്മരികാന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന മാറഡോണ സമ്മതം മൂളിയതോടെ ആഘോഷം ഗംഭീരമായി നടന്നു. മാറഡോണയുടെ സ്റ്റേഡിയത്തിലേക്കുള്ള വരവും ആഘോഷവുമെല്ലാം നാടകീയമായിരുന്നു. ഇതിഹാസതാരം വരുമെന്നറിഞ്ഞതോടെ പുലർച്ചെ നാല് മണിയോടെതന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു. 11.25-ഓടെ ഹെലികോപ്റ്ററിൽ സ്റ്റേഡിയത്തിനടുത്തുള്ള പോലീസ് ഗ്രൗണ്ടിലെത്തി. അവിടെനിന്ന് വേദിയിലേക്ക്.

പൊരിവെയിലിൽ മണിക്കൂറുകളോളം താരത്തിനായി കാത്തിരുന്ന കാണിക്കൂട്ടം ഇളകിമറിഞ്ഞു. ഡീഗോ വിളികൾ ഉച്ചത്തിലായി. എന്നും ആരാധകരാൽ ഉത്തേജിതനായിരുന്ന മാറഡോണ ഗൗരവം വിട്ട് ആവേശഭരിതനായി. 

വേദിവിടുന്നതിന് തൊട്ടുമുമ്പായിട്ടാണ് വലിയ ഫുട്ബോൾ മൈതാനവും പന്തും ലോകകപ്പുമുള്ള കേക്ക് താരത്തിന് മുന്നിലെത്തിയത്. 

English summary

Maradona’s birthday celebration that never fades from the mind of a Malayalee ….

Leave a Reply

Latest News

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനുള്ള സിപിഐ നിർവാഹകസമിതി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ റിപ്പോർട്ട് യോഗത്തിന്റെ പരിഗണനക്ക് വരും. സ്ഥാനാർഥികളാകേണ്ടവരുടെ മാനദണ്ഡം അടുത്ത...

കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു; പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കൊല്ലം : കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്....

More News