Wednesday, October 27, 2021

ഇവിടെ നിരവധിപ്പേരാണ് നിയമവിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഒരു ഉദ്ദേശം –
കൊച്ചിയിൽ കഴിഞ്ഞ ദിവസം സ്വന്തം കാറിൽ സർക്കാർ വാഹനങ്ങളിലേതു പോലെ ചുവപ്പിൽ വെളളഅക്ഷരങ്ങളിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വച്ച് ആർടിഒയുടെ നടപടിക്കു വിധേയനായ വാഴക്കാല സ്വദേശി ടെറൻസ് പാപ്പാളിയുടേതാണ് ഈ പ്രതികരണംഇവിടെ നിരവധിപ്പേരാണ് നിയമവിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്

Must Read

കൊച്ചി∙ ‘‘ഇവിടെ നിരവധിപ്പേരാണ് നിയമവിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഒരു ഉദ്ദേശം. പിന്നെ, ഇന്ത്യക്കാരനാണ് എന്നത് ഞാൻ അഭിമാനമായാണ് കാണുന്നത്. അതുകൊണ്ടാണ് ദേശിയ പതാകയും ബോർഡും ഉപയോഗിച്ചത്. ഇല്ലാത്ത എന്തെല്ലാം തസ്തികകളുടെ പേരിൽ ബോർ‍ഡുവച്ച വാഹനങ്ങളാണ് ഇതിലേ പാഞ്ഞു നടക്കുന്നത്. ഒരു സാധാരണ ഇന്ത്യൻ പൗരന് ഒരു നിയമവും സ്വാധീനം ഉള്ളയാൾക്ക് മറ്റൊരു നിയമവും, അതു പാടില്ല. ഇതിനെതിരെയായിരുന്നു എന്റെ പ്രതിഷേധം. അല്ലാതെ നിയമവിരുദ്ധമാണ് ചെയ്യുന്നത് എന്ന് അറിയാതെയായിരുന്നില്ല അതു ചെയ്തത്.’’
– കൊച്ചിയിൽ കഴിഞ്ഞ ദിവസം സ്വന്തം കാറിൽ സർക്കാർ വാഹനങ്ങളിലേതു പോലെ ചുവപ്പിൽ വെളളഅക്ഷരങ്ങളിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വച്ച് ആർടിഒയുടെ നടപടിക്കു വിധേയനായ വാഴക്കാല സ്വദേശി ടെറൻസ് പാപ്പാളിയുടേതാണ് ഈ പ്രതികരണം.
‘‘ചെയ്യുന്നത് ശരിയല്ലെന്ന് അറിയാമായിരുന്നു, എന്നിട്ടും അതു ചെയ്തത് ഒരു പ്രതിഷേധമായിട്ടാണ്.’’
ടെറൻസ് പറയുന്നു.

മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളിൽ എഴുതി വയ്ക്കാറുള്ള ഗവ. ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് തുടങ്ങിയവയുടെ അതേ വലിപ്പത്തിലും മാതൃകയിലുമായിരുന്നു ടെറൻസിന്റെ സ്വന്തം കാറിന്റെ മുന്നിലെയും പിന്നിലെയും ബോർഡുകൾ. എൻഫോഴ്സ്മെന്റ് ആർടിഒ ജി. അനന്തകൃഷ്ണനു വാട്സാപ്പിൽ ലഭിച്ച ഫോട്ടോ പരിശോധനയ്ക്കു വിധേയമാക്കിയാണ് ഉദ്യോഗസ്ഥർ നടപടിക്ക് ഇറങ്ങിയത്.

ഉടമയുടെ വിലാസം കണ്ടെത്തി വീട്ടിലെത്തുമ്പോൾ കാറും ഉടമയും സ്ഥലത്തുണ്ട്. ആദ്യം തർക്കം ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥർ പറഞ്ഞതു കേട്ടു. തന്റെ ആവശ്യം ന്യായമാണെന്ന് ഉദ്യോഗസ്ഥരും സമ്മതിച്ച ശേഷമാണ് ബോർഡ് അഴിക്കാൻ അദ്ദേഹം തയാറായത്. ചെറിയൊരു തുക ഫൈനും ഉദ്യോഗസ്ഥർ ഈടാക്കിയാണ് മടങ്ങിയത്.

അതേസമയം, ഔദ്യോഗിക ചിഹ്നങ്ങളുടെയും പേര് ഉപയോഗിക്കലിന്റെ കാര്യങ്ങളിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും വലിയ വീഴ്ചകൾ വരുത്തുന്നതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നീല ബാരറ്റ് തൊപ്പിയും അശോക സ്തംഭവും ധരിക്കുന്നതിൽ വിലക്കുണ്ടായിട്ടും ട്രാൻസ്പോർട് ഉദ്യോഗസ്ഥർ അതു ധരിക്കുന്നത് നേരത്തെ വാർത്തയായിരുന്നു. ഇതിനെതിരെ ഒരുവിഭാഗം കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ് ആക്ട് 1950 സെക്‌ഷൻ 3 പ്രകാരം ഗസറ്റഡ് ഓഫിസേഴ്സ് ഓഫ് യൂണിഫോംഡ് സർവീസസ്(ആംഡ് ഫോഴ്സ് ഒഴികെ) പരിധിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വരുന്നില്ല എന്നു കോടതി കണ്ടെത്തി. ഇത് നടപ്പാക്കുന്നതിനെതിരെ ഉദ്യോഗസ്ഥർ ശീത സമരം പ്രഖ്യാപിച്ചതും വാർത്തയായിരുന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News