Thursday, May 13, 2021

ജയിലുകളിൽ നിന്നും എമർജൻസി പരോളിൽ പുറത്തിറങ്ങിയ കുറ്റവാളികളിൽ മടങ്ങിയെത്താത്തവർ നിരവധി

Must Read

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജയിലുകളിൽ നിന്നും എമർജൻസി പരോളിൽ അയച്ച കുറ്റവാളികളിൽ മടങ്ങിയെത്താത്തവർ നിരവധി പേർ. ഒരു വർഷം മുൻപ് കോടതി ഉത്തരവിനെ തുടർന്ന് എമർജൻസി പരോളിൽ 1,184 കുറ്റവാളികളെ പുറത്തുവിട്ടത്. തിഹാർ, മണ്ടോലി, രോഹിണി ജയിലുകളിൽ നിന്നുള്ളവരായിരുന്നു ഇവരിൽ ഏറെയ പങ്കും.

ഇവരിൽ 1,072 കുറ്റവാളികൾ ശിക്ഷപൂർത്തിയാക്കുകയോ കീഴടങ്ങുകയോ ചെയ്തുവെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു. പരോളിലിറങ്ങി മുങ്ങിനടക്കുന്നവരുടെ പേരും വിവരങ്ങളും തിഹാർ ജയിൽ അധികൃതർ ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ട്.

വിചാരണ കഴിഞ്ഞിട്ടില്ലാത്ത 5,556 തടവുകാര്‍ക്കും എമര്‍ജന്‍സി പരോള്‍ നല്‍കിയിരുന്നു. ഇതില്‍ 2,200 പേരാണ് തിരികെയെത്തിയത്. 3,300 പേര്‍ തിരികെയെത്തിയിട്ടില്ല. ഇവരുടെ പട്ടികയും ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയിട്ടുള്ളവരാണെന്നാണ് ജയില്‍ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നത്.

എച്ച്ഐവി, കാന്‍സര്‍, കിഡ്നി തകരാര്‍, ആസ്മ, ടിബി രോഗികളാണ് ഇവരില്‍ ഏറിയ പങ്കുമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. 10,000ല്‍ അധികം കുറ്റവാളികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഡൽഹിയിലെ തിഹാര്‍ ജയില്‍.

English summary

Many of the convicts who were released from jails on emergency parole did not return

Leave a Reply

Latest News

ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം

ന്യൂഡൽഹി :ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാർഥതയാണ്...

More News