പൊലീസ് പിടിയിലുള്ള പലരും ഇടത് അനുഭാവികൾ;സിപിമ്മിന്റെ തറവേല ബിജെപി കാണിക്കില്ല;കൊടകര കള്ളപ്പണക്കേസുമായി തങ്ങൾക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിച്ച്
ബിജെപി

കൊടകര കള്ളപ്പണക്കേസുമായി തങ്ങൾക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിച്ച്
ബിജെപി. ഇപ്പോൾ പൊലീസ് പിടിയിലുള്ള പലരും ഇടത് അനുഭാവികൾ ആണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ ആരോപിച്ചു. അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സിപിമ്മിന്റെ തറവേല ബിജെപി കാണിക്കില്ല. പണവും വാഹനവും നഷ്ടപ്പെട്ടു എന്ന് ധർമ്മരാജൻ പരാതി നൽകിയിരുന്നു. അതനുസരിച്ചാണ് ഇടപെട്ടത്. അയാളെ തെരഞ്ഞെടുപ്പു സാമഗ്രികൾ എത്തിക്കാൻ ബിജെപി വിനിയോഗിച്ചിരുന്നു എന്നാണറിവെന്നും അനീഷ് കുമാർ പറഞ്ഞു.

ധർമ്മരാജൻ തൃശ്ശൂരിൽ എത്തിയത് തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികളുമായിട്ടായിരുന്നു. അതനുസരിച്ചാണ് രാത്രി മുറിയെടുത്തു കൊടുത്തത്. അപ്പോൾ അയാളുടെ കയ്യിൽ പണമുണ്ടായിരുന്നോ എന്ന് അറിയില്ലായിരുന്നുവെന്നും അനീഷ് കുമാർ വിശദീകരിച്ചു.

ഇതിന്റെ മറവിൽ ധർമ്മരാജൻ പണം കടത്തിയിട്ടുണ്ടെങ്കി അത് അന്വേഷിക്കണം. ബിജെപിക്ക് ലഭിച്ച വിവരങ്ങൾ പൊലീസിന് നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ ഉൾപ്പെടെ സത്യവിരുദ്ധ വാർത്തകളാണ് നൽകുന്നത്. കള്ളപ്പണക്കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ട ബാധ്യത ബിജെപിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply