Monday, June 21, 2021

നിരവധി പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ചു; പണവും സ്വർണാഭരണങ്ങളും കവർന്നു; യുവാവ് പിടിയിൽ

Must Read

നിരവധി പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിക്കുകയും ശേഷം പണവും സ്വർണാഭരണങ്ങളും കവരുകയും ചെയ്​ത യുവാവ് പിടിയിലായി. വെട്ടൂർ താഴെവെട്ടൂർ ജങ്ഷന് സമീപം പുളിയറ വീട്ടിൽനിന്ന്​ ചെമ്മരുതി തോക്കാട് പ്രാലേയഗിരി ദാറുൽ ഇശ്ഖിൽ താമസിക്കുന്ന ഫൈസി എന്നുവിളിക്കുന്ന മുഹമ്മദ് ഫൈസി(22)യാണ് പൊലീസ് പിടിയിലായത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ വശീകരിച്ച് പീഡനത്തിനിരയാക്കുന്നതും ഇയാളുടെ പതിവായിരുന്നു. നഗ്​നചിത്രങ്ങളും വിഡിയോയും മൊബൈലിൽ പകർത്തിയ ശേഷം ഇവ കാണിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തുകൊണ്ടിരുന്നത്.

വർക്കല സ്വദേശിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ട​െൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്​റ്റഗ്രം വഴിയാണ് ഈ പെൺകുട്ടിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്. തുടർന്നാണ് വശീകരിച്ച് പീഡിപ്പിക്കുകയും പലപ്പോഴായി അമ്പതിനായിരം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്ന്​ കൈവശപ്പെടുത്തുകയും ചെയ്​തു.

പെൺകുട്ടി ധരിച്ചിരുന്ന മാലയും കമ്മലും കൂടി കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പെൺകുട്ടികളെ ഇയാൾ സോഷ്യൽ മീഡിയ വഴി വശീകരിച്ച് പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും ഭീഷണിയിലൂടെ കൈവശപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഇതുപയോഗിച്ച് ഇയാൾ ആഡംബര ജീവിതം നയിച്ചുവരികയുമായിരുന്നു. യുവാവിനെ വർക്കല കോടതി റിമാൻഡ്​​ ചെയ്തു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News