Saturday, May 15, 2021

മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി

Must Read

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും സുഹൈൽ അവകാശപ്പെടുന്നു.

വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈൽ പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സുഹൈലിൻ്റെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ് മൻസൂറിൻ്റെ കുടുംബത്തിൻ്റെ പരാതി. എന്നാൽ മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നാണ് സുഹൈൽ പറയുന്നത്.

English summary

Mansoor murder case main accused Suhail Thalassery surrenders in court

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News