മലയാളത്തിന്റെ പ്രിയ നായികമാർ ഒന്നിച്ച്, വിലമതിക്കാനാവാത്തതെന്ന് മഞ്ജു വാര്യർ; സൂപ്പർസ്റ്റാർസ് എന്നുവിളിച്ച് ആരാധകർ

0

മലയാളത്തിലെ എക്കാലത്തേയും പ്രിയ നായികമാരാണ് ശോഭനയും മഞ്ജു വാര്യരും. അഭിനയത്തിന്റെ കാര്യത്തിലും നൃത്തത്തിന്റെ കാര്യത്തിലുമെല്ലാം ഇരുവരും ഒരേപോലെയാണ്. ഇപ്പോൾ ഇതാ ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സൂപ്പർതാരങ്ങൾ തന്നെയാണ് സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഒന്നിച്ചുള്ള ചിത്രവുമായി മഞ്ജുവും എത്തി. വിലമതിക്കാനാവാത്തത് എന്നാണ് മഞ്ജു കുറിച്ചത്. എന്തായാലും പ്രിയനായികമാർ ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഞങ്ങളുടെ സൂപ്പർസ്റ്റാർസ് എന്നാണ് ആരാധകർ കുറിക്കുന്നത്. ഇരുവരേയും ഒന്നിച്ച് എന്നാണ് സിനിമയിൽ കാണാനാവുക എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ശോഭന കലാരം​ഗത്ത് നിറഞ്ഞു നിൽക്കുകയാണ്. ഡാൻസ് പരിപാടികളും തന്റെ ഡാൻസ് സ്കൂളുമായി തിരക്കിലാണ് താരം. സുരേഷ് ​ഗോപിക്കൊപ്പമുള്ള വരനെ ആവശ്യമുണ്ട് ആയിരുന്നു താരത്തിന്റെ ഏറ്റവും അവസാന ചിത്രം.

Leave a Reply