മഞ്ഞിനിക്കര പെരുന്നാള്‍ ഇന്നും നാളെയും

0

മഞ്ഞിനിക്കര: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോര്‍ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ഇന്നും നാളെയും. ഇന്നലെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയസ്‌ തോമസ്‌ പ്രഥമന്‍ ബാവ കബറിങ്കലെത്തി പ്രാര്‍ഥന നടത്തി. ഒട്ടേറെ സ്‌ഥലങ്ങളില്‍നിന്നു തീര്‍ഥാടകര്‍ കാല്‍നടയായി കബറിടത്തിലെത്തിത്തുടങ്ങി.
ഇന്നു പുലര്‍ച്ചെ അഞ്ചിനു പ്രാര്‍ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടത്തും. വൈകിട്ട്‌ അഞ്ചിനു പ്രാര്‍ഥനയെത്തുടര്‍ന്നു മെത്രാപ്പോലിത്തന്‍ ട്രസ്‌റ്റി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ അനുസ്‌മരണ പ്രഭാഷണം നടത്തും. അവാര്‍ഡുകളും വിതരണം ചെയ്യും.
നാളെ പുലര്‍ച്ചെ മൂന്നിനു മോര്‍ സ്‌തേഫാനോസ്‌ കത്തീഡ്രലില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയും ദയറാ കത്തീഡ്രലില്‍ 5.45 നു മൈലപ്പൂര്‍-ബംഗളൂരു ഭദ്രാസനത്തിന്റെ ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌, അങ്കമാലി ഭദ്രാസനത്തിന്റെ കോതമംഗലം-ഹൈറേഞ്ച്‌ മേഖലകളുടെ ഏലിയാസ്‌ മോര്‍ യൂലിയോസ്‌, മുംബൈ ഭദ്രാസനത്തിന്റെ തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ എന്നിവരുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. 8.30 നു കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസിന്റെ കര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്നു കബറിങ്കലും ഏലിയാസ്‌ മോര്‍ യൂലിയോസ്‌, യാക്കൂബ്‌ മോര്‍ യൂലിയോസ്‌, ബെന്ന്യാമിന്‍ ജോസഫ്‌ മോര്‍ ഓസ്‌താത്തിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൂലിയോസ്‌ എന്നിവരുടെ കബറിടങ്ങളിലും ധൂപപ്രാര്‍ഥന.
കോവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരമാണ്‌ ആചാരങ്ങളും കര്‍മങ്ങളും. രഥയാത്രകള്‍ ഉണ്ടാകില്ല. പൊതു സമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്‌.

Leave a Reply