Friday, September 18, 2020

നിക്ഷേപ തട്ടിപ്പ്; എം.സി കമറുദ്ദീൻ എം.എൽ.എയുടെ വീട്ടിൽ പോലീസ് പരിശോധന

Must Read

രണ്ടാം മൂഴം കേസ്: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാം മൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക്...

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ്...

മഞ്ചേശ്വരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി കമറുദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പോലീസ് പരിശോധന. താൻ ചെയര്‍മാനായ ജ്വല്ലറിയുടെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച അന്വേഷനം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ‌ക്ക് പിന്നാലെയാണ് നടപടി. കേസ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ചന്തേര സിഐയുടെ നേതൃത്വത്തിലാണ് എം.എല്‍.എയുടെ പടന്ന എടച്ചാക്കൈയിലുള്ള വീട്ടില്‍ പരിശോധന നടന്നത്.
ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷ്ണലിന്റെ മാനേജിങ് ഡയറക്ടറും കേസുകളിൽ ആരോപണ വിധേയനുമായ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടന്നു. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമേ പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളു. പോലീസ് നടപടിയിൽ രേഖകളൊന്നു കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ചന്ദേര സിഐ പി. നാരായണന്റെ നേതൃത്വത്തിൽ രാവിലെയായിരുന്നു പരിശോധന. നിക്ഷേപ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട്കാസറഗോഡ് ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 11 കേസുകൾ, ടൗൺ സ്റ്റേഷനിൽ ലഭിച്ച അഞ്ച് പരാതികൾ എന്നിവയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കമാണ് ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം സി കമറുദ്ദീൻ ചെയർമാനുമായ ഫാഷൻ ഗോൾഡ് ഉടമകൾക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Manjeswaram: Muslim League leader and Manjeswaram MLA MC Kamarudeen in jewelery investment fraud case.

Leave a Reply

Latest News

രണ്ടാം മൂഴം കേസ്: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാം മൂഴം കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും. തിരക്കഥ എം ടിക്ക്...

പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം 4 മാസം മുന്‍പാണു കേന്ദ്രം നിര്‍ത്തലാക്കിയത്....

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം...

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്....

More News