110 വയസുകാരന് തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്‍കിയിരിക്കുകയാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി

0

തിരുവനന്തപുരം: 110 വയസുകാരന് തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്‍കിയിരിക്കുകയാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. വണ്ടൂര്‍ സ്വദേശി രവിയ്ക്കാണ് മെഡിക്കല്‍ കോളജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തി ഈ നേട്ടം കൈവരിച്ചത്.

ശ​സ്ത്ര​ക്രി​യ പൂ​ര്‍​ണ വി​ജ​യ​മാ​യി​രു​ന്ന​തി​നാ​ല്‍ ഈ ​പ്രാ​യ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന് കാ​ഴ്ച തി​രി​ച്ചു കി​ട്ടി. അ​പ്ര​തീ​ക്ഷി​ത​മാ​യി തി​രി​ച്ചു​കി​ട്ടി​യ കാ​ഴ്ച​യി​ല്‍ ര​വി​യും കു​ടും​ബ​വും സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. ര​ണ്ടു ക​ണ്ണു​ക​ളി​ലും യു​വി​യൈ​റ്റി​സും തി​മി​ര​വും ബാ​ധി​ച്ച് പൂ​ര്‍​ണ​മാ​യും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ര​വി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് നേ​ത്ര രോ​ഗ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തി​യ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​യ​വും മ​റ്റ​സു​ഖ​ങ്ങ​ളും ശ​സ്ത്ര​ക്രി​യ​ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ചു. എ​ങ്കി​ലും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. നേ​ത്ര രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​ജ​നി​യു​ടെ നേ​ത​ത്വ​ത്തി​ല്‍ ര​ണ്ടു ക​ണ്ണു​ക​ളു​ടെ​യും തി​മി​ര ശ​സ്ത്ര​ക്രി​യ ഒ​രേ ദി​വ​സം ന​ട​ത്തി. നേ​ത്ര​രോ​ഗ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​പി.​എ​സ്. രേ​ഖ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വീ​ണ ദ​ത്ത്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഷു​ഹൈ​ബ് അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Leave a Reply