മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാർക്കറ്റിലെ ബേബി സ്റ്റോറിൽ തീപിടിത്തം

0

മലപ്പുറം: മഞ്ചേരി ചന്തക്കുന്ന് ഡെയ്ലി മാർക്കറ്റിലെ ബേബി സ്റ്റോറിൽ തീപിടിത്തം. മഞ്ചേരി ചെരണി ചോല അബ്ദുറഹ്മാന്‍റെ ഉടമസ്ഥതയിലുള്ള പലചരക്ക് മൊത്തവ്യാപാര കേന്ദ്രമാണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

മ​ഞ്ചേ​രി, നി​ല​ന്പൂ​ർ, മ​ല​പ്പു​റം, തി​രു​വാ​ലി തു​ട​ങ്ങി​യ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു ഫ​യ​ർ ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ ​കെ​ടു​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട് ക​ഴി​ഞ്ഞു മാ​ർ​ക്ക​റ്റ് അ​ട​ച്ചു പോ​യ ശേ​ഷ​മാ​ണ് തീ ​ആ​ളി പ​ട​രു​ന്ന​തു ക​ണ്ട​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത​യാ​ണ് റി​പ്പോ​ർ​ട്ട്.

Leave a Reply