Tuesday, July 27, 2021

വൈദ്യുതക്കെണിയിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന നാലാമത്തെയാളാണ് മഞ്ഞപ്രയിലെ അഭയൻ

Must Read

വടക്കഞ്ചേരി: മേഖലയിൽ നാലുവർഷത്തിനുള്ളിൽ വൈദ്യുതക്കെണിയിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന നാലാമത്തെയാളാണ് മഞ്ഞപ്രയിലെ അഭയൻ. നാലുവർഷംമുമ്പ് മംഗലംഡാം ഓടംതോട്ടിൽ പന്നിക്കുവെച്ച വൈദ്യുതക്കെണിയിൽ സ്വയം അകപ്പെട്ട് യുവാവ് മരിച്ചതാണ് ആദ്യസംഭവം.

കണ്ണമ്പ്ര മാങ്ങോട്ടിൽ മോട്ടോർപ്പുരയിൽനിന്ന് വൈദ്യുതക്കെണിക്കെടുത്ത വയറിൽക്കുടുങ്ങി ഒരാൾ മരിച്ചിട്ട് മൂന്നുവർഷമാകുന്നതേയുള്ളൂ. പുതുക്കോട് അപ്പക്കാട്ട് അജ്മൽ പന്നിക്കുവെച്ച കെണിയിൽപ്പെട്ട് 2019 നവംബറിലാണ് മരിച്ചത്. എല്ലാ സംഭവങ്ങളിലെയും പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

അഭയൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അരുൺ, പ്രതീഷ്, രാജേന്ദ്രൻ (മൊട്ട), നിഖിൽ എന്നിവരെ ബുധനാഴ്ച രാവിലെ 10-ഓടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യുതക്കെണിയൊരുക്കാൻ ഉപയോഗിച്ച സാമഗ്രികൾ പോലീസ് കണ്ടെടുത്തു

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News