Saturday, May 15, 2021

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിലായ വിമാന ജീവനക്കാരൻ മൻഹാസ് അബുലീസ് സ്ഥിരം കള്ളക്കടത്തുകാരനാണെന്ന് അന്വേഷണസംഘം

Must Read

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിലായ വിമാന ജീവനക്കാരൻ മൻഹാസ് അബുലീസ് സ്ഥിരം കള്ളക്കടത്തുകാരനാണെന്ന് അന്വേഷണസംഘം. ഇയാൾ രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴി നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം.

സ്പൈസ് ജെറ്റിലെ കാബിൻ ക്രൂ ആയ മൻഹാസ് അബുലീസ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാത്രം ആറുതവണ സ്വർണം കടത്തിയിട്ടുണ്ട്. ഇതിന് പുറമേ ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയും സ്വർണകടത്ത് നടത്തിയതായാണ് വിവരം.

ചെന്നൈ ലോബിക്ക് വേണ്ടിയാണ് മൻഹാസ് സ്വർണം കടത്തിയിരുന്നതെന്നാണ് സൂചന. നിലവിൽ കൊച്ചിയിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.

കഴിഞ്ഞ ദിവസമാണ് സ്പൈസ് ജെറ്റ് വിമാനത്തിലെ സീനിയർ കാബിൻ ക്രൂവായ മൻഹാസിനെ 2.55 കിലോ സ്വർണമിശ്രിതവുമായി ഡി.ആർ.ഐ. പിടികൂടിയത്. റാസൽഖൈമയിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിൽ കാബിൻ ക്രൂവായിരുന്നു ഇയാൾ. സ്വർണം മിശ്രിതമാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ സഹകരണത്തോടെ കാബിൻ ക്രൂവിനെ പിടികൂടുകയായിരുന്നു.

മൻഹാസിന് പുറമേ മലപ്പുറം സ്വദേശി ജെയ്നാബിനെയും കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവുമായി പിടികൂടിയിരുന്നു. ജെയ്നാബിന്റെ പക്കൽനിന്നും 915 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചെടുത്തത്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽനിന്ന് എത്തിയതാണിയാൾ. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

English summary

Manhas Abulis, a flight attendant arrested with gold at Nedumbassery airport, is a regular smuggler, investigators say

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News