മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലിഷ് യുവതാരം മേസൺ ഗ്രീൻവുഡിനെതിരെ കടുത്ത ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ കാമുകി ഹാരിയറ്റ് റോബ്സൺ രംഗത്ത്

0

ലണ്ടൻ∙ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലിഷ് യുവതാരം മേസൺ ഗ്രീൻവുഡിനെതിരെ കടുത്ത ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ കാമുകി ഹാരിയറ്റ് റോബ്സൺ രംഗത്ത്. ഗ്രീൻവുഡ് ശാരീരികമായി മർദ്ദിച്ചെന്ന് ആരോപിച്ച ഹാരിയറ്റ്, ചോരയൊലിപ്പിച്ചു നിൽക്കുന്ന സ്വന്തം ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ഗ്രീൻവുഡ് അസഭ്യ വർഷം നടത്തിയെന്ന് ആരോപിച്ച് ഓഡിയോ ക്ലിപ്പുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്.

ആരോപണത്തെത്തുടർന്ന് ഇംഗ്ലിഷ് ഫുട്ബോളർ മേസൺ ഗ്രീൻവുഡിനെ പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് സസ്പെൻഡ് ചെയ്തു. തൊട്ടുപിന്നാലെ, ഇരുപതുകാരൻ താരത്തെ പൊലീസ് അറസ്റ്റു ചെയ്തു.

ഗ്രീൻവുഡിന്റെ മർദ്ദനത്തിലേറ്റ പരുക്കാണെന്ന് വ്യക്തമാക്കി വായിൽനിന്ന് ചോരയൊലിക്കുന്ന വിഡിയോ ഉൾപ്പെടെ ഹാരിയറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനു പുറമെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനത്തിൽ സംഭവിച്ച പാടുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ ക്രൂരതകൾ ഹാരിയറ്റ് പരസ്യമാക്കിയത്.

Leave a Reply