Thursday, December 3, 2020

ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഓസീസ്

Must Read

ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി:ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി....

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317,...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424,...

തിരുവനന്തപുരത്തെ പൊന്‍മുടി വഴി ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കും; ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ...

മാഞ്ചസ്റ്റര്‍: സാം ബില്ലിങ്‌സ് കരിയര്‍ ബെസ്റ്റ് പ്രകടനവുമായി പൊരുതി നോക്കിയിട്ടും ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനു പിഴച്ചു. നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെ 19 റണ്‍സിനാണ് ഓസീസ് മുട്ടുകുത്തിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്ബരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റിന് 294 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ പതറിയ ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത് ഗ്ലെന്‍ മാക്‌സ്വെല്ലും (77) മിച്ചെല്‍ മാര്‍ഷും (73) ചേര്‍ന്നായിരുന്നു. മറുപടിയില്‍ നാലിന് 57 റണ്‍സെന്ന നിലയില്‍ നിന്നും കരകയറിയ ഇംഗ്ലണ്ട് വീരോചിതമായി തന്നെ പോരാടിയെങ്കിലും ഒമ്ബത് വിക്കറ്റിന് 275 റണ്‍സെടുക്കാനേ ആയുള്ളൂ.
സാം ബില്ലിങ്‌സിന്റെ (118) ഗംഭീര ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ കളി കൈവിട്ടെന്നു കരുതിയ ഇംഗ്ലണ്ടിനെ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. 110 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 14 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയാണ് (84) മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ 23 റണ്‍സിന് മടങ്ങി. നാലു വിക്കറ്റെടുത്ത ആദം സാംപയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസ്ല്‍വുഡും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്. 10 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കിയ ഹേസ്ല്‍വുഡാണ് മാന്‍ ഓഫ് ദി മാച്ച്‌.
നാലിന് 57 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോ- ബില്ലിങ്‌സ് ജോടി നേടിയ 113 റണ്‍സ് കളിയിലേക്കു തിരികെ കൊണ്ടു വന്നിരുന്നു. എന്നാല്‍ ബെയര്‍‌സ്റ്റോയുടെ പുറത്താവല്‍ കളിയിലെ വഴിത്തിരിവായി.

Manchester: England struggled in the first ODI against Australia despite struggling with Sam Billings’ career-best performance. Australia defeated defending world champions England by 19 runs

Leave a Reply

Latest News

ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി:ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി....

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317,...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം...

തിരുവനന്തപുരത്തെ പൊന്‍മുടി വഴി ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കും; ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...

ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന്...

ചര്‍ച്ച നടക്കുന്നത് കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിൽ; തനിക്ക് പ്രശ്‌നപരിഹാരം നടത്താന്‍ സാധിക്കില്ലെന്ന് അമരിന്ദര്‍ സിങ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച...

More News