Monday, September 27, 2021

കളവുകേസിൽ ജയിലിലായ പ്രതികളെ ജാമ്യത്തിലിറക്കാൻ വ്യാജ നികുതിരസീത് ഉപയോഗിച്ച് സഹായിച്ചയാൾ അറസ്റ്റിൽ

Must Read

കളവുകേസിൽ ജയിലിലായ പ്രതികളെ ജാമ്യത്തിലിറക്കാൻ വ്യാജ നികുതിരസീത് ഉപയോഗിച്ച് സഹായിച്ചയാൾ അറസ്റ്റിൽ. മണ്ണാർക്കാട് കൈതച്ചിറ സ്വദേശി പച്ചീരി സക്കീറിനെ(52)യാണ് വടക്കഞ്ചേരിയിൽനിന്ന് അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.

പത്തുവർഷം മുൻപ് പെരിന്തൽമണ്ണ പോലീസ് മോഷണത്തിന് പിടികൂടിയ പ്രതികളുടെ ജാമ്യത്തിനായാണ് സക്കീർ വ്യാജ നികുതിരസീത് നൽകിയത്. രേഖകൾ പരിഗണിച്ച് കോടതി പ്രതികൾക്ക് ജാമ്യം നൽകി. ജാമ്യംനേടിയ പ്രതികൾ പിന്നീട് ഒളിവിൽപ്പോയതോടെ ജാമ്യക്കാരനെ തേടിയ പോലീസിന് ഇയാളെ കണ്ടെത്താനായില്ല. ഇതോടെ നികുതിരസീതിലെ വിവരപ്രകാരമുള്ള ഭൂമി കണ്ടുകെട്ടുന്നതിന് നടപടി തുടങ്ങി. ഇതിനായി തഹസിൽദാർക്ക് കോടതി നിർദേശം നൽകി. തഹസിൽദാറുടെ പരിശോധനയിൽ നികുതിരസീതിലെ സർവേനമ്പറിൽ ഭൂമിയില്ലെന്നുമനസ്സിലാവുകയും രസീത് വ്യാജമാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു. തുടർന്ന് 2020-ൽ സക്കീറിനെതിരേ കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സക്കീറിനെ വടക്കഞ്ചേരിയിൽനിന്ന്‌ പോലീസ്‌ അറസ്റ്റുചെയ്യുകയായിരുന്നു. 

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News