കോളേജ് വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

0

കോളേജ് വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡെബിപൂര് സ്വദേശി ബിശ്വജിത്ത് സർക്കാർ (25) നെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നും വരുന്ന വഴി വാഴക്കുളം ജംഗ്ഷനിൽ വച്ച് ബംഗാൾ സ്വദേശി വിദ്യാർത്ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. ബഹളം വച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട ഇയാൾ നാട്ടിലേക്ക് പോകുവാനായി ചെന്നൈയിലേക്കുള്ള ടെയിനിൽ പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ചെന്നൈ ആർ.പി.എഫി നെ വിവരം അറിയിച്ചത് പ്രകാരം ഇയാളെ അവിടെ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. പിന്നീട് അന്വേഷണ സംഘം ചെന്നൈയിലെത്തിയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ വി.എം. കെർസൻ. സബ്ബ് ഇൻസ്പെക്ടർ കെ.എ.സത്യൻ, എ.എസ്.ഐ ഇബ്രാഹിം കുട്ടി, എസ്.സി.പി.ഒ മാരായ സുനിൽ കുമാർ, ഷമീർ. സി.പി.ഒ വിപിൻ എൽദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here