Thursday, September 23, 2021

ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Must Read

കൊല്ലം : ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കടയ്ക്കൽ ആഴാന്തക്കുഴി സ്വദേശി 29വയസ്സുള്ള കണ്ണൻ എന്നുവിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്.

കൊല്ലം കടയ്ക്കലിൽ അവിട്ടം നാൾ രാത്രിയിലായിരുന്നു സംഭവം. രാത്രി 12മണിയോടെ വീടിന്റെ ജനലഴി ഇളക്കി വീടിന് അകത്തു കയറിയ പ്രതി ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിയ്ക്കുകയായിരുന്നു. നിലവിളികേട്ട് ഉണർന്ന് വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ ഗുരുതരമായി മർദ്ദിക്കുകയും ചെയ്തു. വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.

യുവാവിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനന്തുവിനെ പിന്നീട് വീടിന് സമീപത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News