Monday, January 24, 2022

പെരുമ്പാവൂർ സ്വദേശിനിയായ യുവതിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

Must Read

കാക്കനാട്: യുവതിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പിറവം സ്വദേശി ജോബിൻ പോൾ റെജി (28)യെയാണ്‌ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയോടൊപ്പം താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിനിയായ യുവതി ഉപദ്രവത്തെത്തുടർന്ന് ഇയാളിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബർ 13-ന് ബ്രഹ്മപുരം റോഡിലായിരുന്നു ആക്രമണം നടന്നത്. സ്കൂട്ടറിൽ പോയ യുവതിയെ ബൈക്കിൽ പിൻതുടർന്ന ജോബിൻ, പിറകിൽ നിന്ന് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News