കൽപറ്റ: വൈത്തിരി റിസോർട്ടില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി വാവാട് മൊട്ടമ്മല്‍ വീട്ടില്‍ സിറാജുദ്ദീനാണ്(27) പോക്സോ കേസിൽ അറസ്റ്റിലായത്.
രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ വൈത്തിരിയിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, മോഷണം തുടങ്ങിയ കേസുകളുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എസ്.ഐ. ജയചന്ദ്രന്, എസ്.സി.പി.ഒ അബ്ദുറഹിമാന്, സി.പി.ഒമാരായ വിപിന്‍, ഷൈജല്‍, സാബിത്ത്, താഹിര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
English summary
Man arrested for threatening and molesting a minor boy at Vythiri resort