ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയയാള്‍ പിടിയില്‍

0

മണ്ണഞ്ചേരി: ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയയാള്‍ പിടിയില്‍. കൊച്ചി കോര്‍പറേഷനില്‍ ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിന്‌ സമീപം റോയല്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഡെറിക്‌ ആന്റണിയാ (49) ണ്‌ പിടിയിലായത്‌.
കഴിഞ്ഞ 29 ന്‌ നറുക്കെടുത്ത കാരുണ്യാ ലോട്ടറിയില്‍ തിരുത്തല്‍ നടത്തിയാണ്‌ മണ്ണഞ്ചേരി വോള്‍ഗ ജങ്‌ഷനില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന മിനിയില്‍ നിന്നും പണം തട്ടിയത്‌.
2000 രൂപയുടെ സമ്മാനം ഉണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ 500 രൂപയുടെ ലോട്ടറി ടിക്കറ്റും 1500 രൂപയുമാണ്‌ കഴിഞ്ഞ നാലിന്‌ ഡെറിക്‌ തട്ടിപ്പിലൂടെ കൈക്കലാക്കിയത്‌. വിവരം അറിഞ്ഞെത്തിയ മണ്ണഞ്ചേരി പോലീസ്‌ സി.സി.ടി.വി ദ്യശ്യങ്ങളുടെ സഹായത്താല്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാറും കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ആലപ്പുഴ ഡി.വൈ.എസ്‌.പി എന്‍.ആര്‍ ബാബുരാജ്‌, സി.ഐ പി.കെ. രോഹിത്‌, എസ്‌.ഐ ബിജു കെ.ആര്‍, എ.എസ്‌.ഐ ശര്‍മ്മകുമാര്‍, മഞ്‌ജുഷ, കൃഷ്‌ണകുമാര്‍ എന്നിവരുടെ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Leave a Reply